പ്രതിച്ഛായയുള്ള നേതാക്കളെ സ്വാഗതം ചെയ്ത് ബിജെപി ദേശീയ നേതൃത്വം

Published : Apr 14, 2017, 11:09 AM ISTUpdated : Oct 05, 2018, 01:12 AM IST
പ്രതിച്ഛായയുള്ള നേതാക്കളെ സ്വാഗതം ചെയ്ത് ബിജെപി ദേശീയ നേതൃത്വം

Synopsis

ദില്ലി: നല്ല പ്രതിച്ഛായയുള്ള ഏതു നേതാവിനേയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുമെന്ന് ബിജെപി വ്യക്തമാക്കി. എന്‍ഡിഎയില്‍ 10 പുതിയ പാര്‍ട്ടികളെയെങ്കിലും കൊണ്ടു വരാനുള്ള ചര്‍ച്ചകള്‍ നാളെ തുടങ്ങുന്ന ബിജെപി ദേശീയ നിര്‍വ്വാഹകസമിതി യോഗത്തിലുണ്ടാകും.  ഇതിനിടെ ബിജെപി വിരുദ്ധ മുന്നണിയില്‍ ചേരാന്‍ ബിഎസ്പി അദ്ധ്യക്ഷ മായാവതി സന്നദ്ധത അറിയിച്ചു.

2019ല്‍ പാര്‍ട്ടി ദുര്‍ബലമായ കേരളം ഉള്‍പ്പടെ ആറു സംസ്ഥാനങ്ങളില്‍ നിന്ന് 150 എംപിമാരെ നേടാനുള്ള മിഷന്‍ 150 ഭുവനേശ്വറിലെ ബിജെപി നേതൃയോഗം ചര്‍ച്ച ചെയ്യും. മറ്റുപാര്‍ട്ടികളില്‍ നിന്ന് നേതാക്കളെ ആകര്‍ഷിക്കുക എന്നതാണ് ഇതിനുള്ള ഒരു വഴിയെന്ന് യോഗത്തെക്കുറിച്ച് വിശദീകരിച്ച പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ സമ്മതിച്ചു.

എന്‍ഡിഎ വിപുലീകരണത്തിനുള്ള പ്രാഥമിക ചര്‍ച്ചകളും യോഗത്തിലുണ്ടാവും. ഇപ്പോള്‍ 31 പാര്‍ട്ടികളുള്ള എന്‍ഡിയിലേക്ക് സ്വാധീനമുള്ള 10 പാര്‍ട്ടികളെയെങ്കിലും കൂടുതലായി എത്തിക്കാനാണ് ലക്ഷ്യം. പ്രതിപക്ഷത്തെ വിശാലമുന്നണി നീക്കത്തെ പ്രതിരോധിക്കാനാണ് മോദിയുടെ ശ്രമം.

ഇതിനിടെ ബിജെപി വിരുദ്ധ വിശാല മുന്നണിയില്‍ ചേരാന്‍ തയ്യാറെന്ന സൂചന ബിഎസ്പി അദ്ധ്യക്ഷ മായാവതി നല്‍കി. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുമ്പ് അത്തരമൊരു മുന്നണിക്കുള്ള കോണ്‍ഗ്രസ് നീക്കം ബിജെപി നേതൃ യോഗം ചര്‍ച്ച ചെയ്യും.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാവിലെ മുതൽ വൈകുന്നേരം വരെ നിൽപ് ശിക്ഷ നൽകി കോടതി; മുൻ എംഎൽഎ പി പി ചിത്തരഞ്ജൻ ഉൾപ്പെടെ 3 പേർക്ക് ശിക്ഷ, 1600 രൂപ പിഴയും
കടകംപള്ളി നൽകിയ മാനനഷ്ടക്കേസ്; വി ഡി സതീശനോട് ഉടൻ മറുപടി നൽകാൻ സബ് കോടതി നിർദേശം, വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും