വസ്ത്രധാരണത്തേയും സ്വത്വത്തേയും അപമാനിച്ചു; പൊലീസിനെതിരെ പരാതിയുമായി ട്രാന്‍സ്‌ജെന്‍ഡറുകള്‍

Published : Dec 16, 2018, 04:01 PM IST
വസ്ത്രധാരണത്തേയും സ്വത്വത്തേയും അപമാനിച്ചു; പൊലീസിനെതിരെ പരാതിയുമായി ട്രാന്‍സ്‌ജെന്‍ഡറുകള്‍

Synopsis

വസ്ത്രധാരണത്തേയും സ്വത്വത്തേയും പൊലീസ് അപമാനിച്ചുവെന്ന് കാണിച്ച് ട്രാൻസ്ജെൻഡറുകൾ പരാതി നൽകി. കാഞ്ഞിരപ്പള്ളി ഡി വൈ എസ് പിക്കും എരുമേലി പൊലീസിനുമെതിരെ കോട്ടയം എസ് പിക്കാണ് പരാതി നൽകിയത്.

കോട്ടയം: ശബരിമലയിലെത്തിയ തങ്ങളെ പൊലീസ് അപമാനിച്ചുവെന്ന് കാണിച്ച് ട്രാന്‍സ്‌ജെന്‍ഡറുകള്‍ പരാതി നല്‍കി. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്കും എരുമേലി പൊലീസിനുമെതിരെ കോട്ടയം എസ്പിക്കാണ് പരാതി നല്‍കിയത്. വസ്ത്രധാരണത്തേയും സ്വത്വത്തേയും പൊലീസ് അപമാനിച്ചു എന്ന് കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. ശബരിമലയ്ക്ക് പോകാന്‍ അനുമതി തേടി ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണ സമിതിയെ സമീപിക്കുമെന്നും ട്രാന്‍സ്‌ജെന്‍ഡറുകള്‍ വ്യക്തമാക്കി. 

ഇന്ന് വെളുപ്പിനെ നാലുമണിയോടെയായിരുന്നു രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി അന്നിവരടങ്ങുന്ന സംഘം ശബരിമലയിലെത്തിയത്. ഏഴ് പേരടങ്ങുന്ന സംഘം ശബരിമല ദര്‍ശനത്തിന് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പൊലീസിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍, പൊലീസ് സംരക്ഷണം നല്‍കാത്തതിനെ തുടര്‍ന്ന് ദര്‍ശനം നടത്താനാകാതെ സംഘം മടങ്ങുകയായിരുന്നു. നാലംഗസംഘത്തെ പൊലീസ് സംരക്ഷണയിലാണ് കോട്ടയത്തേക്ക് തിരിച്ചയച്ചത്. സ്ത്രീ വേഷം മാറ്റണമെന്ന പൊലീസിന്‍റെ ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് നടപടി. 

ഇതേ തുടര്‍ന്ന് എരുമേലി പൊലീസ് തങ്ങളെ ബന്ധപ്പെടുകയായിരുന്നെന്ന് ട്രാന്‍സ്‍ജെന്‍ഡേഴ്‍സ് പറഞ്ഞു.  സ്ത്രീ വേഷം അണിഞ്ഞ് ശബരിമലയിലേക്ക് പോകുന്നത് പ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് പൊലീസ് ഇവരെ അറിയിച്ചു. എന്നാല്‍, വേഷം മാറ്റാന്‍ ഇവര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് ഇവരെ കോട്ടയത്തേക്ക് തിരിച്ചയക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലിയേക്കര ടോൾ പിരിവ്; 'ഹൈക്കോടതി തീരുമാനം സുപ്രീം കോടതി വിധി ലംഘിച്ച്', ഹർജി ഇന്ന് പരിഗണിക്കും
പാലിയേക്കര ടോൾ പിരിവ്; 'ഹൈക്കോടതി തീരുമാനം സുപ്രീം കോടതി വിധി ലംഘിച്ച്', ഹർജി ഇന്ന് പരിഗണിക്കും