മന്ത്രിമാരുടെ വാഹനങ്ങളിലും നമ്പര്‍ പ്ലേറ്റ് വെയ്‌ക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

By Web DeskFirst Published Jul 18, 2016, 1:55 AM IST
Highlights

രാജ്ഭവനിലെ വാഹനങ്ങള്‍ നമ്പര്‍പ്ലേറ്റ് ഉപയോഗിക്കാത്ത  ചട്ടലംഘനം ചൂണ്ടിക്കാണിച്ചതിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് മന്ത്രിമാര്‍ക്കെതിരെയും തിരിഞ്ഞിരിക്കുന്നത്. നിലവില്‍ മന്ത്രിമാരുടെ വാഹനങ്ങളില്‍  ഉപയോഗിക്കുന്നത് പൊതുഭരണ  വകുപ്പ് അനുവദിച്ചിരിക്കുന്ന ഔദ്യോഗിക നമ്പര്‍ മാത്രമാണ്.   മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്ന രജി. നമ്പര്‍ ഔദ്യോഗിക വാഹനങ്ങളില്‍ ആരും ഉപയോഗിക്കാറില്ല. കേന്ദ്ര മോട്ടോര്‍വാഹന ചട്ടമനുസരിച്ച് പൊതുഭരണ വകുപ്പ് നല്‍കുന്ന നമ്പറിനൊപ്പം വാഹനത്തിന്റെ രജിസ്‍ട്രേഷന്‍ നമ്പര്‍ കൂടി പ്രദര്‍ശിപ്പിക്കണം. എന്നാല്‍ ഈ ചട്ടം കാറ്റില്‍ പറത്തിയാണ് മന്ത്രിമാരുടെ സഞ്ചാരമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ചൂണ്ടിക്കാട്ടുന്നു. 

നിയമനനുസരിച്ച് രജി. നമ്പര്‍ പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ 3000 രൂപ പിഴ ഈടാക്കാം. ഇതേ ചട്ടലംഘനം മന്ത്രിമാരും നടത്തുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രാന്‍സ്‌പോ‍ര്‍ട്ട് കമ്മീഷണറുടെ കത്ത്. ഔദ്യോഗിക വാഹനങ്ങളിലുപയോഗിക്കേണ്ട നമ്പര്‍ ഒന്നു മുതല്‍ 26 വരെ മാത്രമേ മോട്ടോര്‍ വാഹന വകുപ്പിനെ പൊതു ഭരണ വകുപ്പ് അറിയിച്ചിട്ടുളളത് എന്നാല്‍ ചീഫ് സെക്രട്ടറി  ഉപയോഗിക്കുന്ന വാഹനത്തിലെ നമ്പര്‍ 55 ആണ്. ഈ നമ്പര്‍ ആര് അനുവദിച്ചെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ചോദിക്കുന്നു.  ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ പുതിയ നടപടിയെ മന്ത്രിമാര്‍ ഏതുരീതിയില്‍ പ്രതികരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

click me!