കൊച്ചിയില്‍ നിന്ന് വടക്കന്‍ കേരളത്തിലേക്കുള്ള റോഡുകളില്‍ തടസ്സം

By Web TeamFirst Published Aug 17, 2018, 12:44 PM IST
Highlights

പറവൂര്‍ വഴി പടിഞ്ഞാറന്‍ മേഖലയിലൂടെയും പെരുമ്പാവൂര്‍, കാലടി വഴി കിഴക്ക് എംസി റോ‍ഡിലൂടെയും വടക്കന്‍ ജില്ലകളിലേക്ക് ഇപ്പോള്‍ പ്രവേശിക്കാനാവില്ല. തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള ദേശീയ പാതയും അടച്ചിരിക്കുകയാണ്. തൃശൂര്‍ പട്ടണത്തില്‍ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവച്ചിരിക്കുകയുമാണ്.

കൊച്ചി: പ്രളയദുരിതത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി പുരോഗമിക്കുന്നതിനിടെ റോഡ് മാര്‍ഗ്ഗമുള്ള ഗതാഗതത്തില്‍ പലയിടങ്ങളില്‍ തടസ്സം. കൊച്ചിയില്‍ നിന്ന് വടക്കന്‍ ജില്ലകളിലേക്കുള്ള റോഡുകളൊന്നും സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ്. പറവൂര്‍ വഴി പടിഞ്ഞാറന്‍ മേഖലയിലൂടെയും പെരുമ്പാവൂര്‍, കാലടി വഴി കിഴക്ക് എംസി റോ‍ഡിലൂടെയും വടക്കന്‍ ജില്ലകളിലേക്ക് ഇപ്പോള്‍ പ്രവേശിക്കാനാവില്ല. തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള ദേശീയ പാതയും അടച്ചിരിക്കുകയാണ്. തൃശൂര്‍ പട്ടണത്തില്‍ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവച്ചിരിക്കുകയുമാണ്.

അതേസമയം ദേശീയപാത 47ല്‍ അമ്പലപ്പുഴയ്ക്കും ഹരിപ്പാടിനും മധ്യേയുള്ള തോട്ടപ്പള്ളി സ്പില്‍വേയുടെ മുഴുവന്‍ ഷട്ടറുകളും തുറന്നിരിക്കുകയാണ്. കായലിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് രാവിലെ 11 മണിയോടെയാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഇതോടെ ദേശീയപാത 47ല്‍ ഈ ഭാഗത്തും ഗതാഗതനിയന്ത്രണമുണ്ട്. എറണാകുളത്തുനിന്നും തിരുവനന്തപുരത്തിന് റോഡ് മാര്‍ഗ്ഗം എളുപ്പത്തില്‍ എത്താനാവുന്ന വഴിയിലും ഇതോടെ തടസ്സം നേരിടുകയാണ്.

click me!