യമനിലേക്ക് പോകരുതെന്ന് ഇന്ത്യക്കാരോട് സൗദി ഇന്ത്യന്‍ എംബസി

Web Desk |  
Published : May 01, 2018, 12:20 AM ISTUpdated : Jun 08, 2018, 05:47 PM IST
യമനിലേക്ക് പോകരുതെന്ന് ഇന്ത്യക്കാരോട് സൗദി ഇന്ത്യന്‍ എംബസി

Synopsis

സ്ഥിതിഗതികള്‍ ശാന്തമാകുന്നത് വരെ യമനിലേക്കുള്ള ഇന്ത്യക്കാരുടെ യാത്രാ വിലക്ക് തുടരും

സൗദി: സംഘര്‍ഷം നിലനില്‍ക്കുന്ന യമനിലേക്ക് പോകരുതെന്ന് ഇന്ത്യക്കാര്‍ക്ക് സൗദിയിലെ ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. വിലക്ക് അവഗണിച്ച് പോകുന്നവരുടെ പാസ്പോര്‍ട്ട് രണ്ട് വര്‍ഷത്തേക്ക് കണ്ടുകെട്ടുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെന്നും എംബസി അറിയിച്ചു. 

ഇന്ത്യക്കാര്‍ യമനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. യമനിലേക്കുള്ള യാത്രയെ സംബന്ധിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നേരത്തെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. സ്ഥിതിഗതികള്‍ ശാന്തമാകുന്നത് വരെ യമനിലേക്കുള്ള ഇന്ത്യക്കാരുടെ യാത്രാ വിലക്ക് തുടരും. 

മുന്നറിയിപ്പ് അവഗണിച്ച് ജോലിക്കോ മറ്റു ആവശ്യങ്ങള്‍ക്കോ കൊണ്ടുപോകുന്ന ഇന്ത്യക്കാരുടെ കാര്യത്തില്‍ ഏജന്റോ തൊഴിലുടമയോ ഉത്തരവാദികളായിരിക്കുമെന്നും എംബസി അറിയിച്ചു. ഇങ്ങനെ പോകുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന ചിലവും ഏജന്റോ തൊഴിലുടമയെ വഹിക്കേണ്ടിവരുമെന്നും എംബസി വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വെടിനിർത്തൽ; ഇറാൻ എണ്ണ പൈപ്പ് ലൈൻ ആക്രമിച്ചെന്ന് സൗദിയും യുഎഇയും, ഇസ്രയേലിന്‍റെ ബോംബ് വ‍ർഷമെന്ന് ലെബനൻ; സമാധാനം അകലുമോ?
റിട്ട. ഹൈക്കോടതി ജഡ്ജി വി.ജി. അരുൺ ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ; ജസ്റ്റിസ് സീരിജഗൻ മരണപ്പെട്ട സാഹചര്യത്തിലാണ് പുതിയ നിയമനം