ബിനോയ് കോടിയേരിക്ക് യാത്രാവിലക്ക്; ദുബായില്‍ കുടുങ്ങി

Published : Feb 05, 2018, 11:09 AM ISTUpdated : Oct 05, 2018, 01:06 AM IST
ബിനോയ് കോടിയേരിക്ക് യാത്രാവിലക്ക്; ദുബായില്‍ കുടുങ്ങി

Synopsis

ദുബായ്: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയ്ക്ക് ദുബായില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ജാസ് ടൂറിസത്തിന്റെ  പരാതിയിന്‍മേലാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ബിനോയിക്ക് നാട്ടിലേക്ക് മടങ്ങാനാകില്ല. 

ബിനോയിക്ക് ദുബായില്‍ വിലക്കില്ലെന്ന് നേരത്തേ കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ബിനോയിക്കെതിരെ ജാസ് ടൂറിസം കമ്പനി ഉടമ അല്‍ മര്‍സൂഖി ദുബായ് പൊലീസില്‍ പരാതി നല്‍കിയത്.

ബിനോയിക്കെതിരെ ആരോപണം ഉന്നയിച്ച യുഎഇ പൗരന്‍ ഇന്ന് തിരുവനന്തപുരത്ത് നടത്താനിരുന്ന വാര്‍ത്താ സമ്മേളനം മാറ്റി വച്ചിരുന്നു. ശ്രീജിത്ത് വിജയനെകുറിച്ചുള്ള പരാമര്‍ശങ്ങള്‍ പാടില്ലെന്ന കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂഖിയുടെ വാര്‍ത്താ സമ്മേളനം മാറ്റിയത്. ഇയാള്‍ ഇപ്പോഴും ഇന്ത്യയില്‍ തുടരുകയാണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം; 10 പവനും 30000 രൂപയും ഡയമണ്ട് കമ്മലുകളും കവർന്നു, കേസെടുത്ത് പന്തീരാങ്കാവ് പൊലീസ്
'ദീദി പണം നൽകിയിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു', ഐആർഎസ് ഉദ്യോ​ഗസ്ഥന്‍റെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വിചിത്ര വാദവുമായി പ്രതി