ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേക ചികിത്സാ സംവിധാനമൊരുക്കി കോഴിക്കോട് ബീച്ചാശുപത്രി

Published : Sep 23, 2017, 10:18 AM ISTUpdated : Oct 05, 2018, 12:35 AM IST
ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേക ചികിത്സാ സംവിധാനമൊരുക്കി കോഴിക്കോട്  ബീച്ചാശുപത്രി

Synopsis

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേക ചികിത്സാ സംവിധാനം. ആശുപത്രികളില്‍ ഭിന്നലിംഗക്കാര്‍ നേരിടുന്ന വിവേചനം കണക്കിലെടുത്താണ് നടപടി. ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയും ആരോഗ്യ വകുപ്പും ചേര്‍ന്നാണ് ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കുന്നത്. 

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്ക്കെത്തുന്ന ഭിന്നലിംഗക്കാര്‍ക്ക് വേണ്ട പരിഗണനകള്‍ ലഭിക്കാറില്ല. ഇതു കണക്കിലെടുത്താണ് കോഴിക്കോട് സര്‍ക്കാര്‍ ബീച്ചാശുപത്രിയില്‍ ഭിന്നലിംഗക്കാര്‍ക്ക് മാത്രമായി ചികിത്സാ സംവിധാനമൊരുക്കുന്നത്. സംസ്ഥാനത്ത് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പത്തനംതിട്ട ജില്ലാ ആശുപത്രിയിലുമാണ് ഭിന്നലിംഗക്കാര്‍ക്ക് മാത്രമായി നിലവില്‍ ചികിത്സാ സംവിധാനമുള്ളത്. 

ഭിന്നലിംഗക്കാരില്‍പ്പെടുന്ന ആരു ചികിത്സ തേടിയെത്തിയാലും ഒ പി ടിക്കറ്റിനുവേണ്ടി കാത്തു നില്‍ക്കാതെ ഡോക്ടറെ കാണാനുള്ള സൗകര്യമുണ്ടാകും. കിടത്തി ചികിത്സ ആവശ്യമെങ്കില്‍ രോഗി ആവശ്യപ്പെടുന്നതിനനുസരിച്ച് മുറി നല്‍കും. അല്ലെങ്കില്‍ ആവശ്യപ്പെടുന്ന വാര്‍ഡ് നല്‍കും. വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ആവശ്യമാണെങ്കില്‍ ബീച്ച് ആശുപത്രിയില്‍ ലഭ്യമാക്കാനും പദ്ധതിയുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവല്ല നിരണത്ത് വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം, വീട് വാസയോ​ഗ്യമല്ലാത്ത വിധം കത്തിനശിച്ചു, ആളപായമില്ല
ഗ്യാനേഷ് കുമാർ രാജിവെക്കണം; ഗാന്ധിജയന്തി ദിനത്തിൽ രാജ്യ തലസ്ഥാനത്തെ പ്രകമ്പനം കൊള്ളിച്ച് യുവജന സംഘടനകളുടെ സമരം, സമരം കടുപ്പിക്കാൻ പ്രതിപക്ഷം