ചക്കയിടാന്‍ കയറുന്നതിനിടെ ഏണിയില്‍ നിന്ന് വീണ ഗൃഹനാഥന്‍ ചികിത്സയിലിരിക്കെ മരിച്ചു
തിരുവനന്തപുരം: ചക്കയിടാന്‍ കയറുന്നതിനിടെ ഏണിയില്‍ നിന്ന് വീണ ഗൃഹനാഥന്‍ ചികിത്സയിലിരിക്കെ മരിച്ചു. വർക്കല ഇലകമണ്‍ ചാരുംകുഴി സ്വദേശി സജീവ് (55) ആണ് മരിച്ചത്. കഴിഞ്ഞ മാസം 14ന് വീട്ടിലെ പ്ലാവില്‍ ചക്കയിടാന്‍ കയറുന്നതിനിടെയാണ് അപകടം ഉണ്ടായത്. പരുക്കേറ്റ സജീവിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക


