ആദിവാസികോളനികളിലെ വികസനപ്രവര്‍ത്തനങ്ങളില്‍ വ്യാപകമായ ക്രമക്കേട്

By Web DeskFirst Published Aug 3, 2016, 3:37 AM IST
Highlights

ബത്തേരി: വയനാട്ടിലെ ആദിവാസികോളനികളില്‍ കഴിഞ്ഞയിടെ നടന്ന വികസനപ്രവര്‍ത്തനങ്ങളില്‍ വ്യാപകമായ ക്രമേക്കേട് നടന്നിട്ടുണ്ടെന്ന് ദേശിയ മനുഷ്യാവകാശകമ്മീഷന്‍റെ പ്രാഥമിക വിലയിരുത്തല്‍. പൊളിയാറായ വീടുകള്‍ക്ക് ചൂറ്റും ടൈല്‍സ് പാകിയ ഒരുമ്മല്‍ കോളനിയടക്കമുള്ള സ്ഥലങ്ങളിൽ കമ്മീഷന്‍ സന്ദര്‍ശിച്ചു. കമ്മീഷന്‍റെ സിറ്റീംഗ് ഇന്നും തുടരും

ഒരുമ്മല്‍ കോളനിയില്‍ ടൈല്‍സ് പാകിയ വാര്‍ത്ത എഷ്യാനെറ്റ് ന്യൂസ് നേരത്തെ റിപ്പോര്‍ട്ടുചെയ്തിരുന്നു. ഇതെ തുടര്‍ന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷനംഗം ജസ്റ്റിസ് സിറിയക് ജോസഫിനെ നേതൃത്വത്തിലുള്ള സംഘം  കോളനി സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. 

ഇതടക്കം വയനാട്ടിലെ കോളനികളില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളില്‍ വ്യാപകമായി ക്രമക്കേടു നടന്നിട്ടുണ്ടെന്ന് കമ്മീഷന്‍ പ്രാഥമിക നിഗമനത്തിലെത്തി. എന്നാല്‍ കൂടുതല്‍ പഠനശേഷം പ്രതികരിക്കാമെന്നാണ് കമ്മീഷന്‍റെ നിലപാട്.

ജില്ലയിലെ ആദിവാസി പ്രശ്നങ്ങള്‍ മനസിലാക്കാന്‍ കളക്ട്രേറ്റില്‍ ഉന്നതതലയോഗം ചേര്‍ന്ന് കാര്യങ്ങല്‍ വിലയിരുത്തി. മാനന്തവാടിയിലെ ആദിവാസികളായ അവിവാഹിത അമ്മമാരെടും സന്ദര്‍ശിച്ചു പ്രശ്നങ്ങള്‍ ആരാഞ്ഞു ബത്തേരി പുല്‍പ്പള്ളി മേഖലയിലുള്ള നിന്നും  ഇന്നും കമ്മീഷന്‍ തെളിവെടുപ്പ് നടത്തും. 

click me!