
വയനാട്ടിലെ ഭൂരഹിതരായ ആദിവാസികള്‍ക്ക് കൈവശാവകാശ രേഖനല്‍കിയുള്ള ഭൂവിതരണവും ഉദ്യോഗസ്ഥരുടെ അശ്രദ്ധമൂലം പാളി. പത്തുവര്‍ഷം മുന്പുകൊടുത്ത കൈവശാവകാശരേഖക്കുപോലൂം ഭൂമി ഇതുവരെ കണ്ടെത്തി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥരുടെ ഈ അശ്രദ്ധമൂലം കൃഷിചെയ്യാനാകാതെ ദുരിതത്തിലായിരിക്കുകയാണ് നൂറുകണക്കിന് ആദിവാസി കുടുംബ
മുത്തങ്ങസമരകാലംമുതല്‍ തുടങ്ങിയതാണ് ഭൂമിക്കുവേണ്ടിയുള്ള ആദിവാസികളുടെ മുറവിളി. വീണ്ടും സമരങ്ങല്‍ നടന്നു ഒടുവില്‍ എല്ലാവര്‍ക്കും ഭൂമി നല‍്കാമെന്ന ഉറപ്പ് സര്‍ക്കാരില്‍ നിന്നുലഭിച്ചു തുടര്‍ന്ന് കുറെയാളുകള്‍ക്കോക്കെ ഭൂമിയുടെ രേഖ നല്‍കി നല്‍കിയകാവശാവകാശ രേഖ കാണൂക ഇതിലുള്ള ഭൂമി എവിടെയെന്ന് ഒരു ആദിവാസിക്കുമറിയില്ല.
2007ല്‍ മുതല്‍ ഉദ്യോഗസ്ഥര് ഇതെവാക്കുപറയുന്നു. പക്ഷെ ഫലമില്ല ഇനി വനാവകാശ രേഖ നല്‍കിയവരുടെ കാര്യമെടുക്കാം. മുത്തങ്ങസമരത്തില്‍ പങ്കാളിയായ മിക്കര്‍ക്കും കിട്ടി ഈ രേഖ ഇവിടെയും ഭൂമി കാണിച്ചുനല്‍കിയിട്ടില്ല. ആദിവാസികള്‍ക്ക് ഭൂമി നല്‍കിയന്നെ സ്ഥാപിച്ചെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ആസുത്രണം ചെയ്ത മറ്റോരു തന്ത്രം
വയനാട്ടില്‍ നാനൂറിലധികം കുടംബങ്ങള്‍ക്കാണ് ഈ ദൂര്‍ഗതി. ഭൂമി എവിടെടെന്നറിയാത്തിനാ്ത കൃഷി ചെയ്യാനുമാകുന്നില്ല. ഇതുമൂലം വീണ്ടും പട്ടിണിയിലേക്ക്. ഇതിനോക്കെ എന്തുപരിഹാരം കാണുമെന്നറിയാതെ പ്രതിദിനം ആദിവാസികളിങ്ങനെ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam