ആദിവാസി യുവാവ് പൊലീസ് സ്‌റ്റേഷനില്‍ ആത്മഹത്യ ചെയ്തു

By Web deskFirst Published Feb 9, 2018, 2:49 PM IST
Highlights

ഭുവനേശ്വര്‍: മോഷണക്കേസില്‍ അറസ്റ്റിലായ ആദിവാസി യുവാവ് പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യ ചെയ്തു. ഒഡീഷയിലെ സാംബല്‍പുര്‍ ജില്ലയില്‍ ഫെബ്രുവരി 8നാണ് അബിനാഷ് മുണ്ട എന്ന യുവാവ് ആത്മഹത്യ ചെയ്തത്. ബാലുപള്ളി സ്വദേശിയാണ് അബിനാഷ്. 

മോഷണക്കുറ്റം ചുമത്തി അറസ്റ്റിലായ അബിനാഷ് ഐന്തപ്പള്ളി പൊലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ പുതപ്പ് ചുറ്റി തൂങ്ങി മരിക്കുകയായിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം അബിനാഷിന്റെ പോസ്റ്റ് മോര്‍ട്ടം ചിത്രീകരിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. 

പൊലീസിന്റെ മര്‍ദ്ദനത്തില്‍ മനംനൊന്താണ് അബിനാഷ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ചോദ്യം ചെയ്യലിന് ശേഷം തന്റെ മകനെ തിരിച്ചെത്തിക്കാമെന്ന് പൊലീസ് വ്യക്തമാക്കിയതാണെന്നും അബിനാഷിന്റെ അച്ഛന്‍ പറഞ്ഞു. 

വിവാഹത്തിന് തന്റെ മകള്‍ക്ക് ലഭിച്ച സ്വര്‍ണം നഷ്ടമായതായി രഞ്ജന്‍ പാണ്ഡ എന്ന ആള്‍ പരാതിയ നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് അബിനാഷിനെ അറസ്റ്റ് ചെയ്തത്. അബിനാഷിനെ പിടികൂടിയ പൊലീസ് ഇയാളുടെ വീട്ടില്‍നിന്ന് സ്വര്‍ണം കണ്ടെത്തിയിരുന്നു. 

2017 മെയ്യില്‍ സാംബല്‍പുറില്‍നിന്നുള്ള മറ്റൊരു യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചിരുന്നു. മൊബൈല്‍ മോഷണക്കേസില്‍ പിടിയ്ക്കപ്പെട്ട അബയ് സിംഗ് ആണ് കസ്റ്റഡിയില്‍ മരിച്ചത്. കഞ്ചാവ് മോഷ്ടിച്ചുവെന്ന് ഇയാള്‍ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു.
 

click me!