നേര്യമംഗലത്ത് ആദിവാസികളെ ആക്രമിച്ച നാല് പേര്‍ അറസ്റ്റില്‍

Published : Jul 25, 2017, 11:26 PM ISTUpdated : Oct 04, 2018, 05:05 PM IST
നേര്യമംഗലത്ത് ആദിവാസികളെ ആക്രമിച്ച നാല് പേര്‍ അറസ്റ്റില്‍

Synopsis

എറണാകുളം: നേര്യമംഗലത്ത് ആദിവാസികളെ ആക്രമിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍. മാമലക്കണ്ടം സ്വദേശികളാണ് ഊന്നുകല്‍ പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നേര്യമംഗലത്തെ ആദിവാസി പുനരധിവാസകോളനിയിലെത്തിയ എട്ടംഗസംഘം കോളനി നിവാസികളായവരെ ആക്രമിക്കുകയായിരുന്നു.

ഊരുമൂപ്പന്‍ ബാബു ഉള്‍പ്പെടെ അഞ്ച് പേര്‍ ആക്രമണത്തിനിരയായി. കുത്തേറ്റ രണ്ട് പേര്‍ക്ക് സാരമായ പരിക്കുണ്ട്. ഇവര്‍ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.  കോളനിയിലെ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്

മാമലക്കണ്ടം സ്വദേശികളായ ബെന്നി, കണ്ണന്‍, അജിത്, ഷൈമോന്‍ എന്നിവരാണ് പിടിയിലായത്. സംഘത്തിലെ നാല് പേര്‍ കൂടി ഇനിയും പിടിയിലാകാനുണ്ട്.ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ ശക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തമിഴക രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ? ഡിഎംകെ വോട്ടിലേക്ക് വിജയ്‌യുടെ നുഴഞ്ഞുകയറ്റം തടയാൻ സ്റ്റാലിൻ്റെ രാഷ്ട്രീയ തന്ത്രം
'ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം'; വിവാദ പ്രസ്‌താവനയുമായി ആർഎസ്എസ് മേധാവി; ഭരണഘടനാപരമായ പ്രഖ്യാപനം ആവശ്യമില്ലെന്നും മോഹൻ ഭാഗവത്