ആദിവാസി കുട്ടികളെ പഠിപ്പിക്കുന്നത് ഗോത്ര ഭാഷയില്‍;  മാതൃകയായി ഗോത്രബന്ധു പദ്ധതി

Web Desk |  
Published : Jun 07, 2018, 06:35 PM ISTUpdated : Jun 29, 2018, 04:28 PM IST
ആദിവാസി കുട്ടികളെ പഠിപ്പിക്കുന്നത് ഗോത്ര ഭാഷയില്‍;  മാതൃകയായി ഗോത്രബന്ധു പദ്ധതി

Synopsis

ഗോത്രഭാഷയിൽ പഠിപ്പിക്കാൻ പ്രത്യേകം അധ്യാപകർ ആദിവാസി കുട്ടികളുടെ കൊഴി‍ഞ്ഞുപോക്ക് തടയാന്‍ ഗോത്രബന്ധു പദ്ധതി

വയനാട്: ഗോത്രഭാഷയിൽ സംസാരിക്കുന്ന അധ്യാപകർ തന്നെ ആദിവാസി കുട്ടികൾക്ക് അറിവ് പകർന്നു നൽകുന്ന മികച്ച മാതൃകയുണ്ട് വയനാട്ടിൽ. ആദിവാസി കുട്ടികള്‍ക്കിടയിലെ കൊഴി‍ഞ്ഞുപോക്ക് തടയാനായി വിദ്യാഭ്യാസ, പട്ടികവർഗ്ഗ വകുപ്പുകള്‍ സംയുക്തമായി തുടങ്ങിയതാണ് ഗോത്രബന്ധുവെന്ന പദ്ധതി.

കോളനികളിലെത്തി മാതാപിതാക്കളുമായി ഗോത്രഭാഷയില്‍ ആശയവിനിമയം നടത്തുക, കൂട്ടികളെ സ്കൂളിലെത്തിക്കേണ്ടതിന്‍രെ ആവശ്യകതയെകുറിച്ച് ബോധവല‍്ക്കരിക്കുക, സ്കൂളിലെത്തുന്ന കുരുന്നുകളെ അവരുടെ ഭാഷയില്‍ തന്നെ പഠിപ്പിക്കുക എന്നിവയാണ് ഗോത്രബന്ധു പദ്ധതിയിലൂടെ നിയമിച്ച മെന്‍റര്‍ ടീച്ചര്‍മാരുടെ ദൗത്യം. 

വയനാട് ജില്ലയിലെ മുഴുവന്‍ പ്രൈമറി വിദ്യാലങ്ങളിലുമായി 241 അധ്യാപകരാണ് ഇത്തരത്തിലുള്ളത്. മുഴുവന്‍ പേരും അധ്യാപക പരിശീലനം നേടിയ വിവിധ ആദിവാസി വിഭാഗങ്ങളില്‍ പെട്ടവരാണ്. പദ്ധതി വിജയമായതോടെ കൂടുതലിടങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് വിദ്യഭ്യസവകുപ്പ് ആലോചിക്കുന്നത്. ഇതുവഴി ആദിവാസി മേഖലയിലെ വിദ്യഭ്യാസ നിലവാരം ഉയര്ത്താനാകുമെന്നാണ് വകുപ്പിന്‍റെ പ്രതീക്ഷ


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വികെ പ്രശാന്തിന്‍റെ ഓഫീസ് വിവാദം പുതിയ തലത്തിലേക്ക്; കെട്ടിടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് നൽകുന്നതിൽ വൻ ക്രമക്കേട്, വാടക കൊള്ളയിൽ സമഗ്ര അന്വേഷണം
ടാറ്റാ നഗര്‍-എറണാകുളം എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം; രണ്ട് എസി കോച്ചുകള്‍ കത്തിനശിച്ചു, ഒരു മരണമെന്ന് റിപ്പോർട്ട്