വ്യാജ മദ്യദുരന്തത്തിനു സാധ്യത: സംസ്ഥാനത്ത് റെഡ് അലര്‍ട്ട്

Published : Apr 27, 2016, 12:21 PM ISTUpdated : Oct 05, 2018, 12:50 AM IST
വ്യാജ മദ്യദുരന്തത്തിനു സാധ്യത: സംസ്ഥാനത്ത് റെഡ് അലര്‍ട്ട്

Synopsis

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ മദ്യദുരന്തത്തിനു സാധ്യതയെന്നു റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എക്‌സൈസ്-പോലീസ് വകുപ്പുകള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കു സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കണമെന്നും സംസ്ഥാനത്തുടനീളം ജാഗ്രത പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മദ്യദുരന്തം സൃഷ്ടിക്കാന്‍ സംസ്ഥാനത്തെ മദ്യലോബി നീക്കം തുടങ്ങിയെന്നു നേരത്തെതന്നെ യുഡിഎഫ് നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി കെ. ബാബു എക്‌സൈസ് സെക്രട്ടറിക്ക് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. ഈ കത്ത് മന്ത്രി പിന്നീട് ഫേസ്ബുക്കിലൂടെ പുറത്തുവിടുകയും ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബസിൽ സീറ്റിനടുത്ത് വന്ന് ന​ഗ്നതാപ്രദർശനം, യുവാവിനെ കൈകാര്യംചെയ്ത് പെൺകുട്ടി; കൈയടിച്ച് സോഷ്യൽമീഡിയ
കേരള സർവകലാശാലയുടെ ഭൂമി അളക്കാൻ തീരുമാനം; എകെജി പഠന​ഗവേഷണ കേന്ദ്രം ലക്ഷ്യമിട്ട് നീക്കം, ഇന്ന് ചേർന്ന സിൻഡിക്കേറ്റിൽ തീരുമാനം