പശ്ചിമബംഗാള്‍ ഉപതെരഞ്ഞെടുപ്പ്; തൃണമൂലിന് വിജയം, ബിജെപി മൂന്നാം സ്ഥാനത്ത്

Published : Dec 24, 2017, 05:26 PM ISTUpdated : Oct 05, 2018, 01:21 AM IST
പശ്ചിമബംഗാള്‍ ഉപതെരഞ്ഞെടുപ്പ്; തൃണമൂലിന് വിജയം, ബിജെപി മൂന്നാം സ്ഥാനത്ത്

Synopsis

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സബാങ് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വിജയം. കോണ്‍ഗ്രസിന്‍റെ മണ്ഡലമായിരുന്ന സബാങ് മികച്ച ഭൂരിപക്ഷത്തോടെയാണ് തൃണമൂല്‍ പിടിച്ചെടുത്തത്. 

64192 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ടിഎംസിയുടെ ഗീതാ റാണി ഭുനിയ ആണ് വിജയിച്ചത്. സിപിഎം സ്ഥാനാര്‍ത്ഥി റിത മണ്ഡലല്‍ രണ്ടാം സ്ഥാനത്തെത്തി. ബിജെപി സ്ഥാനാര്‍ത്ഥി അന്തര ബട്ടാചാര്യ മൂന്നാം സ്ഥാനത്തേക്കും കോണ്‍ഗ്രസ് നാലാം സ്ഥാനത്തേക്കും പിന്തളളപ്പെട്ടു. 

കോണ്‍ഗ്രസ് എംഎല്‍എ മനസ് ഭുനിയ രാജി വച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഭുനിയ എംഎല്‍എ സ്ഥാനം രാജി വച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. ഭുനിയയുടെ ഭാര്യയാണ് ഗീതാ റാണി. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആരൊക്കെ കളത്തിൽ, ആരൊക്കെ പുറത്ത്? എറണാകുളം ജില്ലയിൽ 27 പത്രികകൾ തള്ളി, മത്സര ചിത്രം ഇന്ന് വ്യക്തമാവും
കൂറ്റന്‍ ഡ്രോണ്‍, ചൈനീസ് നിർമ്മിതം, പറത്തിയത് അനുമതിയില്ലാതെ; പിടിച്ചെടുത്ത് ഹരിപ്പാട് പൊലീസ്