മുത്തലാഖ് കേസില്‍ സുപ്രീംകോടതിയില്‍ ഇന്നും വാദം തുടരും

Published : May 12, 2017, 02:00 AM ISTUpdated : Oct 05, 2018, 03:57 AM IST
മുത്തലാഖ് കേസില്‍ സുപ്രീംകോടതിയില്‍  ഇന്നും വാദം തുടരും

Synopsis

മുത്തലാഖ് കേസില്‍ സുപ്രീംകോടതിയില്‍  ഇന്നും വാദം തുടരും. ചീഫ് ജസ്റ്റിസ് ജെ എസ് കേഹര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഭരണഘടനാസാധുത മാത്രമേ പരിഗണിക്കുകയുള്ളുവെന്നും നിക്കാഹ് ഹലാല, ബഹുഭാര്യാത്വം എന്നിവ മുത്തലാഖിനൊപ്പം പരിഗണിക്കില്ലെന്നും കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മതവിശ്വാസത്തിന്റെ പേരിലുളള അവകാശമാണെങ്കില്‍ അതില്‍ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

 അതേസമയം മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു. മുത്തലാഖിനെതിരെ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ചത്. മുത്തലാഖ് ഇസ്ലാം മതവിശ്വാസികളുടെ മൗലികാവകാശമാണോയെന്ന് സുപ്രീംകോടതി ആരാഞ്ഞിരുന്നു.

ഇതിന് മറുപടിയായാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചത്. ചീഫ് ജസ്റ്റിസ് ജെ എസ് കെഹാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഹര്‍ജിക്കാരുടെയും കേന്ദ്രസര്‍ക്കാരിന്‍റെയും വാദങ്ങള്‍ സുപ്രീം കോടതി കേട്ടു.

ഹര്‍ജിക്കാര്‍ക്കും കേന്ദ്രസര്‍ക്കാരിനും തങ്ങളുടെ വാദങ്ങള്‍ അവതരിപ്പിക്കുന്നതിന് കോടതി രണ്ട് ദിവസത്തെ സമയം അനുവദിച്ചിരുന്നു. മുത്തലാഖ് നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് അലഹാബാദ് ഹൈക്കോടതി കഴിഞ്ഞയാഴ്ച വിധിച്ചിരുന്നു. അലഹാബാദ് ഹൈക്കോടതിയുടെ വിധിയും സുപ്രീംകോടതി പരിഗണിച്ചേക്കും.

ആഖില്‍ ജമീല്‍ എന്നയാള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ വിധി. അലഹാബാദ് ഹൈക്കോടതിയുടെ വിധിപ്പകര്‍പ്പ് ചൊവ്വാഴ്ച പുറത്ത് വന്നിട്ടുണ്ട്. വാട്‌സ്ആപ്പിലൂടെയും എസ് എം എസിലൂടെയും മറ്റും മുത്തലാഖ് ചൊല്ലുന്ന പ്രവണത വര്‍ധിച്ചതോടെയാണ് മുത്തലാഖിനെതിരെ മുസ്ലീം സ്ത്രീകള്‍ക്കിടയില്‍ തന്നെ എതിര്‍പ്പ് രൂക്ഷമായത്.

ഇതോടെ ചിലര്‍ നിയമപരമായി മുത്തലാഖിനെ എതിര്‍ക്കാന്‍ തയ്യാറായി രംഗത്ത് വരികയായിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, റോഹിന്തോണ്‍ ഫാലി നരിമാന്‍, ഉദയ് ഉമേഷ് ലളിത്, എസ് അബ്ദുള്‍ നസീര്‍ എന്നിവരുമുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: എംഎ യൂസഫലിയുടെ വൻ പ്രഖ്യാപനം; മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ധനസഹായം
കമ്പനിയുടെ ക്രെഡിറ്റ് കാർഡ് സ്വന്തമാക്കി ചെലവാക്കിയത് 27 ലക്ഷം രൂപ! തിരികെ ചോദിച്ചപ്പോൾ മാനേജർക്ക് അശ്ലീല സന്ദേശമയച്ച് ഭീഷണി, യുവാവിനെതിരെ കേസ്