
അഗര്‍ത്തല: ത്രിപുര ചരിലം നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചു. ഉപ മുഖ്യ മന്ത്രി ജിഷ്ണു ദേബ് ബർമ നാണ് വിജയിച്ചത്. ബിജെപി പ്രവർത്തകരുടെ ആക്രമണങ്ങൾ മൂലം പ്രചാരണം നടത്താൻ കഴിയുന്നില്ലെന്ന് ആരോപിച്ച് സിപിഎം തെരഞ്ഞെടുപ്പിൽ നിന്ന് പിൻമാറിയിരുന്നു.
അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി സംസ്ഥാന അധ്യക്ഷന്‍ ബിപ്ലവ് കുമാര്‍ മുഖ്യമന്ത്രിയായി ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയിരുന്നു. നീണ്ട 25 വര്‍ഷത്തെ സിപിഎം ഭരണത്തിന് അന്ത്യം കുറിക്കുന്നതായിരുന്നു ജനവിധി.
തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക ആക്രമണങ്ങളാണ് ത്രിപുരയില്‍ അരങ്ങേറിയത്. നിരവധി സിപിഎം ഓഫീസുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. തുടര്‍ന്ന് സിപിഎം സ്ഥാനാര്‍ഥികള്‍ മറ്റു ജില്ലകളിലേക്ക് മാറി താമസിക്കുകയും ചെയ്തിരുന്നു. അക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രചാരണം നടത്താനും പ്രവര്‍ത്തനം നടത്താനും സാധിക്കുന്നില്ലെന്ന് കാണിച്ചാണ് സിപിഎം തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam