ട്രെയിനപകടം ഒഴിവാക്കിയ അച്ഛനും മകള്‍ക്കും വീട്ടില്‍ ഭക്ഷണമൊരുക്കി ത്രിപുര മന്ത്രി

Web Desk |  
Published : Jun 22, 2018, 06:24 PM ISTUpdated : Oct 02, 2018, 06:35 AM IST
ട്രെയിനപകടം ഒഴിവാക്കിയ അച്ഛനും മകള്‍ക്കും വീട്ടില്‍ ഭക്ഷണമൊരുക്കി ത്രിപുര മന്ത്രി

Synopsis

ട്രെയിനപകടം ഒഴിവാക്കിയ അച്ഛനും മകള്‍ക്കും വീട്ടില്‍ ഭക്ഷണമൊരുക്കി ത്രിപുര മന്ത്രി 

അഗര്‍ത്തല: സമയോജിത ഇടപെടലിലൂടെ വന്‍ ട്രെയിന്‍ ദുരന്തം ഒഴിവാക്കിയ അച്ഛനും മകള്‍ക്കും തന്‍റെ വീട്ടില്‍ പ്രഭാത ഭക്ഷണമൊരുക്കി ത്രിപുര മന്ത്രി. 45 കാരനായ സ്വപാന്‍ ദബ്ബാര്‍മക്കും മകള്‍ സോമതിക്കുമാണ് മന്ത്രി സുധീപ് റോയ് ബര്‍മന്‍ നന്ദി അറിയിച്ചിരിക്കുന്നത്. സ്വപാന്‍റെയും മകളുടെയും ഇടപെടല്‍ രക്ഷപ്പെടുത്തിയത് രണ്ടായിരത്തോളം വരുന്ന ട്രെയിന്‍  യാത്രക്കാരുടെ ജീവനായിരുന്നു.

റെയില്‍വേ ട്രാക്കിന്  സമീപത്തു കൂടി വരികയായിരുന്ന സ്വപാനും മകളും കനത്ത മഴയില്‍ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണത് കണ്ടു.. അതേസമയം തന്നെ ഒരു വശത്തു നിന്ന് ട്രെയിന്‍ വരുന്നത് ശ്രദ്ധയില്‍ പെട്ട ഇരുവരും വസ്ത്രം ഊരി പൊക്കി സിഗ്നല്‍ നല്‍കി.  അപകടസാധ്യത മുന്നില്‍ കണ്ട ലോക്കോ പൈലറ്റ് വണ്ടി നിര്‍ത്തുകയായിരുന്നു. മുന്നറിയിപ്പ് ലഭിച്ചില്ലെങ്കില്‍ വലിയ അപകടമായിരുന്നു കാത്തരുന്നതെന്ന് ലോക്കോ പൈലറ്റ് സോനുകുമാര്‍ മുണ്ടാല്‍ പറഞ്ഞു. 

ഇരുവരുടെയും പ്രവൃത്തി ഇഷ്ടപ്പെട്ട മന്ത്രി നന്ദി പറയാനായി സ്വന്തം വീട്ടിലേക്ക് പ്രഭാത ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കുകയായിരുന്നു.  അസംബ്ലിയിലും ഇരുവരെയും അഭിനന്ദിച്ച മന്ത്രി ഇരുരവര്‍ക്കും പാരിതോഷികം നല്‍കണമെന്ന് മുഖ്യമന്ത്രി ബിപ്ലവ് കുമാറിനോട് ശുപാര്‍ശ ചെയ്യുകയും ചെയ്തു. ജൂണ്‍ 15നായിരുന്നു ട്രെയിന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ദിനത്തിലെ വാജ്‌പേയി ജന്മ ദിനാഘോഷം; സർക്കുലർ വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ, 'ജീവനക്കാർ പങ്കെടുക്കേണ്ടത് നിർബന്ധം അല്ല'
ചങ്കിടിപ്പോടെ തലസ്ഥാനം; തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് ശ്രീലേഖയുടെ പേരിന് മുൻ‌തൂക്കം, അന്തിമ പ്രഖ്യാപനം ഇന്ന്