
അഗര്‍ത്തല: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് സംശയിച്ച് രണ്ട് നിരപരാധികളെ അടുത്തിടെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ബോധവത്കരണത്തിനിറങ്ങിയ യുവാവിനെയും ജനക്കൂട്ടം തല്ലിക്കൊന്നു. ത്രിപുരയിലെ വാര്‍ത്തവിതരണ, സാംസ്കാരിക വകുപ്പ് നിയോഗിച്ച സുകാന്ത ചക്രവര്‍ത്തി(33)യെയാണ് കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ എത്തിയതെന്ന് കരുതി മര്‍ദിച്ച് കൊന്നത്. തെക്കന്‍ ത്രിപുര ജില്ലയിലെ കാച്ചറയില് കഴിഞ്ഞദിവസമാണ് സംഭവം.
തെറ്റായ വിവരം പരത്തി ജനങ്ങളെ ഭീതിയിലാക്കുന്നത് തടയാനും ഉൗഹാപോഹങ്ങള്ക്കെതിരെ ജാഗ്രത പാലിക്കാനും ജനങ്ങളെ ബോധവത്കരിക്കാന്‍ നിയോഗിച്ച സംഘത്തിലെ അംഗമാണ് സുകാന്ത. പ്രചാരണവുമായി സംഘം സബ്രൂമില്നിന്ന് തിരിച്ചുവരുമ്പോഴാണ് ജനക്കൂട്ടം തടഞ്ഞത്. വാഹനത്തിലിരുന്ന് അനൗണ്‍സ്മെന്റ് നടത്തിയ ചക്രവര്‍ത്തിയെ തല്ലിക്കൊന്ന ആള്‍ക്കൂട്ടം ഡ്രൈവറെയും മര്‍ദിച്ചു. ആള്‍ക്കൂട്ട കൊലകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് എസ്.എം.എസ്, ഇന്റര്‍നെറ്റ് സേവനം ഒരു ദിവസത്തേക്ക് റദ്ദാക്കിയതായി ഡി.ജി.പി എ.കെ. ശുക്ല അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam