ആ ട്രോളുകള്‍ കണ്ടാല്‍ ബെല്‍ജിയം വരെ ചിരിക്കും; ബ്രസീലിനെതിരായ പോരാട്ടത്തിന് മുമ്പെ ട്രോള്‍ പൊങ്കാല

Web Desk |  
Published : Jul 04, 2018, 03:10 PM ISTUpdated : Oct 02, 2018, 06:46 AM IST
ആ ട്രോളുകള്‍ കണ്ടാല്‍ ബെല്‍ജിയം വരെ ചിരിക്കും; ബ്രസീലിനെതിരായ പോരാട്ടത്തിന് മുമ്പെ ട്രോള്‍ പൊങ്കാല

Synopsis

ട്രോളര്‍മാര്‍ ഇപ്പോള്‍ ബ്രസീല്‍ ബെല്‍ജിയം ക്വാര്‍ട്ടര്‍ പോരാട്ടത്തെയാണ് ഏറ്റെടുത്തിരിക്കുന്നത്

തിരുവനന്തപുരം: കാല്‍പന്ത് ആരാധകരുടെ ആഘോഷക്കാലമാണ് ലോകകപ്പ്. എന്നാല്‍ ഇക്കുറി മറ്റൊരു കൂട്ടര്‍ കൂടി ലോകകപ്പ് ആഘോഷമാക്കിയിട്ടുണ്ട്. സമകാലിക വിഷയങ്ങളിലെല്ലാം ശക്തമായ നിലപാടും ചിരിയും ചിന്തയും പടര്‍ത്തുന്ന ട്രോളര്‍മാര്‍ ലോകകപ്പിനിടിയിലും രസകരവും ചിന്തിപ്പിക്കുന്നതുമായ ട്രോളുകളുമായി കളം നിറഞ്ഞിട്ടുണ്ട്.

ആദ്യ മത്സരം മുതല്‍ ട്രോളാഘോഷം പൊടിപൊടിക്കുകയാണ്. ജര്‍മനി, അര്‍ജന്‍റീന, സ്പെയിന്‍ ടീമുകളുടെ പുറത്താകലും നെയ്മറിന്‍റെ പമ്പരം പോലുള്ള കറക്കവും വീഴ്ചയും സ്പെയിനിന്‍റെ ആയിരും പാസുമെല്ലാം ആഘോഷിച്ച ട്രോളര്‍മാര്‍ ഇപ്പോള്‍ ബ്രസീല്‍ ബെല്‍ജിയം ക്വാര്‍ട്ടര്‍ പോരാട്ടത്തെയാണ് ഏറ്റെടുത്തിരിക്കുന്നത്.

അര്‍ജന്‍റീന പുറത്തായതോടെ അവരുടെ ഫാന്‍സ് ബ്രസീലിന്‍റെ പരാജയം കാണാന്‍ കാത്തിരുക്കുന്നുവെന്ന തരത്തിലുള്ള ട്രോളുകളാണ് ഏറിയപങ്കും.  സ്വന്തം ഫാന്‍സുകാരെ കണ്ട് കണ്ണ് തള്ളിയിരിക്കുന്ന ബെല്‍ജിയം അല്‍ ബെല്‍ജിയമായെന്നാണ് ഇവര്‍ പറഞ്ഞുവയ്ക്കുന്നത്. എന്നാല്‍ ട്രോളുകളിലെ നര്‍മ്മം ശ്രദ്ധേയമാണെന്ന് പറയാതെ വയ്യ.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്
സ്കൂൾ വിട്ട് ബസ് കാത്തുനിന്ന പെൺകുട്ടിയെ പരിചയക്കാരനെന്ന് ഭാവിച്ച് ബൈക്കിൽ കയറ്റി; ലൈം​ഗികാതിക്രമം, യുവാവ് അറസ്റ്റിൽ