
കഴിഞ്ഞ ദിവസം രാത്രയാണ് മലപ്പുറം ചേളാരി മുതല്‍ കോഴിക്കോട് എലത്തൂര്‍ വരെ മുപ്പതോളം കിലോമീറ്റര്‍ ദേശീയ പാതയില്‍ കുല്‍ദീപ് ലോറിയുമായി മരണപ്പാച്ചില്‍ നടത്തിയത്. ട്രാഫിക് നിയമങ്ങള്‍ എല്ലാം ലംഘിച്ചാണ് ലോറി ഡ്രൈവര്‍ വണ്ടി ഓടിച്ചത്.
മുന്നില്‍ കണ്ട വാഹനങ്ങളെ എല്ലാം ഇടിച്ചിട്ടു. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. 20 വാഹനങ്ങള്‍ തകര്‍ത്തു. സംഭവത്തില്‍ വധശ്രമത്തിന് ഡ്രൈവര്‍ കുല്‍ദീപിനെതിരെ കേസ്സെടുത്തെന്നും പൊലീസ് അറിയിച്ചു.
വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച് മുന്നോട്ട് പോയ ലോറി ഏറെ പണിപ്പെട്ടാണ് നാട്ടുകാരും പൊലീസും ചേര്‍ന്ന് തടഞ്ഞത്. എലത്തൂരില്‍വെച്ച് ലോറിതടഞ്ഞ് ഡ്രൈവര്‍ കുല്‍ദീപിനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ ഇയാള്‍ക്ക് ലഹരി മൂത്ത് ബോധമില്ലായിരുന്നു.വൈദ്യപരിശോധനയില്‍ ഇയാള്‍ ലഹരി ഉപയോഗിച്ചതായി കണ്ടെത്തുകയും ചെയ്തു.
തൃശൂരിലെ ഡിസ്റ്റിലറിയില്‍ സ്പിരിറ്റ് ഇറക്കി ഹിമാചല്‍ പ്രദേശിലേക്ക് മടങ്ങുകയായിരുന്ന മധ്യപ്രദേശ് രജിസ്‌ട്രേഷന്‍ ലോറിയാണ് അപകടങ്ങള്‍ ഉണ്ടാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam