ഗുജറാത്തില്‍ വോട്ടിങ് മെഷീനുമായി പോയ ട്രക്ക് മറിഞ്ഞു; അട്ടിമറിയെന്ന് ഹര്‍ദിക്

Published : Dec 22, 2017, 04:13 PM ISTUpdated : Oct 04, 2018, 07:33 PM IST
ഗുജറാത്തില്‍ വോട്ടിങ് മെഷീനുമായി പോയ ട്രക്ക് മറിഞ്ഞു; അട്ടിമറിയെന്ന് ഹര്‍ദിക്

Synopsis

അഹമ്മദാബാദ്: ഗുജറാത്തില്‍ വിവിപാറ്റ് വോട്ടിങ് മെഷീനുകളുമായി പോയ ട്രക്ക് അപകടത്തില്‍പെട്ടു. 100 മെഷീനുകളും വിവിപാറ്റ് റെസീപ്റ്റും ട്രക്കിലുണ്ടായിരുന്നു. സംഭവം അട്ടിമറിയാണെന്നാരോപിച്ച് പട്ടേല്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേല്‍ രംഗത്തെത്തി. സംഭവത്തില്‍ അന്വേഷണം വേണമെന്നും ഹര്‍ദിക് ആവശ്യപ്പെട്ടു. 

എന്നാല്‍ അടുത്തിടെ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച മെഷീനുകളല്ല ട്രക്കിലുണ്ടായിരുന്നതെന്നും ബറൂച്ച് ജില്ലയില്‍ ഡിസംബര്‍ ഒമ്പതിന് നടന്ന തിരഞ്ഞെടുപ്പില്‍ മുന്‍കരുതലായി കൊണ്ടുവന്ന മെഷീനുകളാണ് അവയെന്നും ബുറൂച്ച് ജില്ലാ കളക്ടര്‍ സന്ദീപ് സഗലെ വ്യക്തമാക്കി. മെഷീനുകള്‍ കേടായാല്‍ മാറ്റി നല്‍കാനായാണ് ഇവ കൊണ്ടുവന്നത്. ജംബുസാറില്‍ നിന്ന് ബറൂച്ചിലെ സംഭരണകേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ട്രക്ക് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മൂന്ന് ട്രക്ക് ജീവനക്കാര്‍ക്ക് പരിക്കേറ്റുണ്ടെന്നും വരണാധികാരികൂടിയായ കളക്ടര്‍ പറഞ്ഞു. 

ഗുജറാത്തില്‍ ബിജെപി വിജയിച്ചതിന് പിന്നാലെ വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിച്ചെന്ന ആരോപണവുമായി ഹര്‍ദിക് പട്ടേല്‍ രംഗത്തെത്തിയിരുന്നു. തുടര്‍ച്ചയായാണ് ട്രക്ക് മറിഞ്ഞ സംഭവത്തില്‍ അട്ടിമറിയുണ്ടെന്ന ആരോപണവുമായി ഹര്‍ദിക് എത്തിയിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

കെഎം മാണി ആയിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമോ?, 'ജോസ് കെ മാണിയെ നിഷ്പ്രഭനാക്കി റോഷി അധികാര കേന്ദ്രമാകുന്നു', പാര്‍ട്ടിയിലും സോഷ്യൽ മീഡിയയിലും ചര്‍ച്ച
കേരള സർക്കാർ ക്ഷേമ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നത് എവിടെ നിന്ന്? 2016 ലെ 29 ൽ നിന്ന് 830 ലേക്ക് വളർന്ന് കേരളത്തിലെ ബാറുകൾ!