മൂന്ന് സംസ്ഥാനങ്ങള്‍ വീണ്ടും വോട്ടെണ്ണാന്‍ ആവശ്യം; ട്രംപിന്‍റെ വിജയം തെറിക്കുമോ?

By Web DeskFirst Published Nov 26, 2016, 9:30 AM IST
Highlights

അഭിപ്രായസര്‍വേകളില്‍ ഹിലരിക്ക് വ്യക്തമായ ആധിപത്യം പ്രവചിച്ച സംസ്ഥാനങ്ങളിലാണ് ട്രംപിന്‍റെ മുന്നേറ്റം നടന്നത്. തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതായി മുന്‍ പ്രതിരോധ ഉദ്യോഗസ്ഥരും ഏതാനും ചില മാധ്യമപ്രവര്‍ത്തകരും നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഹിലരി ക്ലിന്‍റണ്‍ ഇതുവരെ തയ്യാറായിട്ടില്ല. റഷ്യന്‍ ഹാക്കര്‍മാരാണ് അട്ടിമറിക്കു പിന്നിലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

മിഷിഗണ്‍, പെന്‍സില്‍വാനിയ, എന്നിവിടങ്ങളിലും റീകൗണ്ടിങ് ആവശ്യപ്പെട്ടിട്ടുണ്ട്.നവംബര്‍ 8ന് നടന്ന തിരഞ്ഞെടുപ്പില്‍ ട്രംപിന് വിസ്‌കോസില്‍ നിന്ന് 10 ഇലക്ട്രല്‍ വോട്ടുകളാണ് ലഭിച്ചത്. റീകൗണ്ടിങില്‍ ഈ വോട്ടുകള്‍ ഹിലരിക്ക്  ലഭിച്ചാലും നിലവിലെ അവസ്ഥയക്ക് മാറ്റമുണ്ടാകില്ല. 

ട്രംപിന് മിഷിഗണില്‍ നിന്ന് 16ഉം പെന്‍സില്‍വാനിയയില്‍ നിന്ന് 20ഉം വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. റീകൗണ്ടിങ്ങില്‍ ഇത്രയും വോട്ടുകള്‍ ഹിലരിയുടെ പേരിലാകുക അസാധ്യമാണ്. അങ്ങനെ ഒരു അട്ടിമറി നടന്നാല്‍ മാത്രമേ ഹിലരിക്ക് പ്രസിഡന്‍റാകാന്‍ സാധിക്കൂ. 

ഗ്രീന്‍ പാര്‍ട്ടിയുടേതുള്‍പ്പെടെ വിവിധ ഇടങ്ങളില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് വിസ്‌കോസിന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. റീകൗണ്ടിങ് അടുത്തയാഴ്ച നടന്നേക്കുമെന്ന് ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജില്‍ സ്‌റ്റെയന്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. എന്നാല്‍ ഇതേ കുറിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോ ഡൊണാള്‍ഡ് ട്രംപോ പ്രതികരിച്ചിട്ടില്ല.

 

click me!