ട്രംപിന് സെനറ്റില്‍ തിരിച്ചടി

Published : Feb 01, 2017, 02:19 AM ISTUpdated : Oct 05, 2018, 02:14 AM IST
ട്രംപിന് സെനറ്റില്‍ തിരിച്ചടി

Synopsis

വാഷിംഗ്‍ടണ്‍: തനിക്ക് പ്രിയപ്പെട്ട ഉദ്യോഗസ്ഥരെ പ്രധാന ചുമതലകളിൽ നിയമിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കങ്ങൾക്ക് യു എസ് സെനറ്റിൽ തിരിച്ചടി. രണ്ട് പ്രധാന നിയമനങ്ങൾക്കായുള്ള വോട്ടിംഗിൽ നിന്ന് ഡെമോക്രാറ്റുകൾ വിട്ടു നിന്നു.

ആരോഗ്യ സെക്രട്ടറി സ്ഥാനത്തേക്ക് ടോം പ്രിൻസിനേയും ധനകാര്യ സെക്രട്ടറിയായി സ്റ്റീഫൻ ന്യൂചിനേയുമാണ് ട്രംപ് നിയമിക്കാനൊരുങ്ങുന്നത്. ഇരുവരുടേയും യോഗ്യതകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വേണമെന്നാണ് ഡെമോക്രാറ്റുകളുടെ പക്ഷം. അറ്റോർണി ജനറലായി ജെപ് സെഷൻസിനെ നിയമിക്കാനുള്ള നീക്കവും നീട്ടി വച്ചു.  കുടിയേറ്റ നയത്തെ ചോദ്യം ചെയ്ത ആക്ടിംഗ് അറ്റോർണി ജനറൽ സാലി യേറ്റ്സിനെ ട്രംപ് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചി മേയര്‍ ആര്? തീരുമാനം നീളുന്നു, കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസിക്ക്
അസമിൽ സംഘർഷം; ബിജെപി നേതാവിന്റെ കുടുംബ വീടിന് തീയിട്ടു, സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്