
വാഷിംഗ്ടൺ: ഉത്തരകൊറിയയ്ക്കെതിരെ നിലപാടുമയപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉത്തരകൊറിയ ചർച്ചകൾക്കായി മുന്നോട്ടുവരണം. ആണവായുധങ്ങൾ ഉപേക്ഷിക്കുന്നതു സംബന്ധിച്ച് ചർച്ചയാവാമെന്നും അദ്ദേഹം പറഞ്ഞു. പ്യോംഗ്യാംഗിനെതിരെ സൈന്യത്തെ ഉപയോഗിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. സീയൂളിൽ ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺജേയ് ഇന്നിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഉത്തരകൊറിയയെ ചർച്ചകൾക്കായി ട്രംപ് ക്ഷണിച്ചത്.
ചർച്ചകൾക്കായി ഉത്തരകൊറിയ മേശയ്ക്കരുകിലേക്കുവരണമെന്ന് ആവശ്യപ്പെട്ട ട്രംപ് താൻ ദൈവത്തിൽ പ്രതീക്ഷയർപ്പിക്കുന്നതായും പറഞ്ഞു. ഉത്തരകൊറിയയുടെ മാത്രമല്ല ലോകത്തെ മുഴുവൻ മനുഷ്യരാശിയുടെ നന്മയ്ക്കായി ശരിയായതു പ്രവർത്തിക്കാനും ട്രംപ് ആഹ്വാനം ചെയ്തു.
നേരത്തെ ഉത്തരകൊറിയ പ്രശ്നത്തിൽ ചർച്ചയ്ക്കുള്ള സമയം കഴിഞ്ഞെന്നു പ്രഖ്യാപിച്ച ട്രംപ് ടോക്കിയോയിൽനിന്നും സിയൂളിലെത്തിയപ്പോൾ നിലാപാട് തിരുത്തി. ചർച്ചയ്ക്കുള്ള സമയം കഴിഞ്ഞെന്നും ഇനി നടപടിയാണു വേണ്ടതെന്നും ജപ്പാൻ പര്യടനത്തിന്റെ രണ്ടാംദിവസമായ ഇന്നലെ പ്രധാനമന്ത്രി ഷിൻസോ ആബെയുമൊത്തു നടത്തിയ പത്രസമ്മേളനത്തിൽ ട്രംപ് പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam