തൃപ്തി ദേശായ് ശബരിമലയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്

Published : Jan 05, 2017, 10:49 AM ISTUpdated : Oct 05, 2018, 02:35 AM IST
തൃപ്തി ദേശായ് ശബരിമലയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്

Synopsis

ശബരിമല: ഭൂമാത ബ്രിഗേഡ് നേതാവും സ്ത്രീ വിമോചന പ്രവർത്തകയുമായ തൃപ്തി ദേശായ് വിലക്ക് ലംഘിച്ച് ശബരിമല സന്നിധാനത്ത് എത്തുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. ഇതേതുടർന്ന് സന്നിധാനത്തും പരിസരത്തും സുരക്ഷ ശക്‌തമാക്കി. വേഷ പ്രച്ഛന്നയായി ശബരിമലയിൽ പ്രവേശിക്കുമെന്ന് തൃപ്തി ദേശായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് സുരക്ഷ ശക്‌തമാക്കിയിരിക്കുന്നത്.

മണ്ഡലകാലത്ത് ശബരിമലയിൽ ഡ്യൂട്ടി കഴിഞ്ഞ മടങ്ങിയ പോലീസുകാരെയും സുരക്ഷ ശക്‌തമാക്കിയതിന്റെ ഭാഗമായി തിരിച്ചുവിളിച്ചു. സംസ്‌ഥാന പോലീസിന് പുറമേ ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള പോലീസും സുരക്ഷയ്ക്കുണ്ട്. എന്നാൽ സുരക്ഷ ശക്‌തമാക്കിയത് സാധാരണ നടപടിയാണെന്നും മറ്റ് കാര്യങ്ങളൊന്നും ഇല്ലെന്നുമാണ് പോലീസിന്‍റെ വിശദീകരണം.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹർജി; ടികെ ഗോവിന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും
ചരിത്രം കുറിച്ച് ആർട്ടെമിസ് 2 സംഘം; ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്‍റെ മറുപുറം കണ്ടു