സുനാമിയും ഭൂമികുലുക്കവും തകര്‍ത്തെറിഞ്ഞ ഇന്തോനേഷ്യക്ക് സഹായവുമായി ഇന്ത്യന്‍ വിമാനങ്ങളെത്തും

By Web TeamFirst Published Oct 2, 2018, 5:43 PM IST
Highlights

ജുനൂഗ് ചര്‍ച്ച് പരിശീലന കേന്ദ്രത്തില്‍ നിന്നും കാണാതായ 86കുട്ടികളില്‍  34 പേരുടെ മൃതദേഹം തകര്‍ന്ന പള്ളിക്കടിയില്‍ നിന്നും കണ്ടെടുത്തതായി ബിബിസി റിപ്പോര്‍‌ട്ട് ചെയ്യുന്നു. എന്നാല്‍ 52 കുട്ടികളെക്കുറിച്ച് യാതൊരു വിവരവുമില്ല. ഹോട്ടല്‍ റോവ റോവ തകര്‍ന്നുവീഴുമ്പോള്‍ 50 ആള്‍ക്കാരാണ് ഇതിനുള്ളിലുണ്ടായിരുന്നത്. ഇതില്‍ 12 പേരെ പുറത്തെടുത്തെങ്കിലും മൂന്ന് പേര്‍ക്ക് മാത്രമാണ് ജീവനുണ്ടായിരുന്നത്.

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വെള്ളിയാഴ്ചയുണ്ടായ ഭൂമികുലുക്കത്തിലും സുനാമിയിലുംപെട്ട്  1347 പേര്‍ മരിച്ചു. ദുരന്തനിവാരണസേനയുടേതാണ് കണക്കുകള്‍ വലിയ ദുരന്തം വിതച്ച സുനാമിക്കും ഭൂകമ്പത്തിനും ശേഷം കുടിവെള്ളവും ഭക്ഷണവും ഇല്ലാതെ പ്രതിസന്ധിയിലാണ് ജനങ്ങള്‍. സഹായവുമായി രണ്ട് ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങള്‍ ഇന്തോനേഷ്യയിലെത്തും.അതേസമയം തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ആരെങ്കിലും ജീവനോടെ കുടിങ്ങിക്കിടക്കുന്നുണ്ടോയെന്ന ഭീതിയിലുമാണ് ജനങ്ങള്‍. 

ജുനൂഗ് ചര്‍ച്ച് പരിശീലന കേന്ദ്രത്തില്‍ നിന്നും കാണാതായ 86കുട്ടികളില്‍  34 പേരുടെ മൃതദേഹം തകര്‍ന്ന പള്ളിക്കടിയില്‍ നിന്നും കണ്ടെടുത്തതായി ബിബിസി റിപ്പോര്‍‌ട്ട് ചെയ്യുന്നു. എന്നാല്‍ 52 കുട്ടികളെക്കുറിച്ച് യാതൊരു വിവരവുമില്ല. ഹോട്ടല്‍ റോവ റോവ തകര്‍ന്നുവീഴുമ്പോള്‍ 50 ആള്‍ക്കാരാണ് ഇതിനുള്ളിലുണ്ടായിരുന്നത്. ഇതില്‍ 12 പേരെ പുറത്തെടുത്തെങ്കിലും മൂന്ന് പേര്‍ക്ക് മാത്രമാണ് ജീവനുണ്ടായിരുന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ആള്‍ക്കാര് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ കരുതുന്നത്. അതിനാല്‍ തന്നെ വളരെ ശ്രദ്ധയോടെയാണ് തകര്‍ന്നു കിടക്കുന്ന കെട്ടിടങ്ങള്‍ക്ക് മുകളിലൂടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

click me!