രണ്ടില ചിഹ്നം കിട്ടാന്‍ ഒന്നരക്കോടി കോഴ; ടിടിവി ദിനകരനെതിരെ കേസ്

Published : Apr 17, 2017, 07:04 AM ISTUpdated : Oct 04, 2018, 11:42 PM IST
രണ്ടില ചിഹ്നം കിട്ടാന്‍ ഒന്നരക്കോടി കോഴ; ടിടിവി ദിനകരനെതിരെ കേസ്

Synopsis

ദില്ലി: എ.ഐ.എ.ഡി.എം.കെ ചിഹ്നമായ ‘രണ്ടില’ ശശികല പക്ഷത്തിനു കിട്ടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കോഴ നല്‍കാന്‍ ശ്രമിച്ചതിന് ശശികലയുടെ അനന്തരവനും ആര്‍കെ നഗര്‍ സ്ഥാനാര്‍ത്ഥിയുമായ ടിടിവി ദിനകരനെതിരെ ദില്ലി ക്രൈം ബ്രാഞ്ച് കേസെടുത്തു. ദിനകരന്റെ സഹായി സുകേഷ് ചന്ദ്രശേഖരനെ ഒന്നരക്കോടി രൂപയുമായി ദില്ലിയില്‍ അറസ്റ്റ് ചെയ്തു. അതേസമയം, ആരോപണം നിഷേധിച്ച ദിനകരന്‍ കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി.

എഐഡിഎംകെ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ച രണ്ടില ചിഹ്നം കിട്ടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കാന്‍ ശ്രമിച്ചതിനാണ് ടിടിവി ദിനകരനെതിരെ ദില്ലി ക്രൈംബ്രാഞ്ച് കേസെടുത്തത്. ക്രിമിനല്‍ ഗൂഢാലോചന, അഴിമതി നിരോധന നിമയത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കേസ്. ദില്ലിയിലെ ഹയാത്ത് ഹോട്ടലില്‍ നിന്നാണ് ഒരു കോടി 30 ലക്ഷം രൂപയുമായി ഇടനിലക്കാരന്‍ സുകേഷ് ചന്ദ്രശേഖരനെ അറസ്റ്റ് ചെയ്തത്. മെഴ്‌സിഡസ് ബെന്‍സ് കാറുകളും പിടിച്ചെടുത്തു. ചോദ്യം ചെയ്യലില്‍ നിന്നാണ് ടിടിവി ദിനകരന്റെ പങ്ക് വ്യക്തമായത്. രണ്ടില ചിഹ്നം ശശികലപക്ഷത്തിന് കിട്ടിയാല്‍ 50 കോടി രൂപ നല്‍കാമെന്ന് ടിടിവി ദിനകരന്‍ ഉറപ്പ് നല്‍കിയതായി ചന്ദ്രശേഖരന്‍ മൊഴി നല്‍കി.

അന്വേഷണവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് നേരിട്ട് ഹാജരാകാന്‍ ദിനകരന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനും അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കി. തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ക്ക് ഇടപാടുമായി ബന്ധമുണ്ടോയെന്ന കാര്യമടക്കം ദില്ലി പൊലീസിന്‍റെ അന്തര്‍ സംസ്ഥാന വിഭാഗം അന്വേഷിക്കും.

ചന്ദ്രശേഖരനുമായി ബന്ധമില്ലെന്ന് പറഞ്ഞ ദിനകരന്‍ കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി. പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആര്‍.കെ നഗറിലെ ഉപതെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിവച്ചിരുന്നു. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ദിനകരന്‍റെ വിശ്വാസ്ഥരായ മന്ത്രിമാരില്‍ നിന്നടക്കം പണം പിടിച്ചെടുത്തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഒരു വർഷത്തിനിടയിലെ മൂന്നാമത്തെ സംഭവം, റഷ്യയ്ക്ക് നഷ്ടമായത് സായുധ സേനാ ജനറലിനെ, കാർ പൊട്ടിത്തെറിച്ചത് പാർക്കിംഗിൽ വച്ച്
ജീവനക്കാർക്ക് മർദ്ദനം, ഒപിയുടെ വാതിൽ തല്ലിപ്പൊളിച്ച് രോഗിക്കൊപ്പമെത്തിയ യുവാവ്, കൊലക്കേസ് പ്രതി അറസ്റ്റിൽ