സിറിയയിലെ കുര്‍ദ്ദ് മേഖലയില്‍ തുര്‍ക്കി വ്യോമാക്രമണം നടത്തി

Published : Jan 21, 2018, 03:35 AM ISTUpdated : Oct 04, 2018, 07:18 PM IST
സിറിയയിലെ കുര്‍ദ്ദ് മേഖലയില്‍ തുര്‍ക്കി വ്യോമാക്രമണം നടത്തി

Synopsis

അമേരിക്കയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്‍ത്തി സിറിയയിലെ കുര്‍ദ്ദ് മേഖലയില്‍ തുര്‍ക്കി വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍ റഷ്യ ആശങ്ക അറിയിച്ചു. പ്രതിഷേധവുമായി സിറിയയും രംഗത്തെത്തി.

കഴിഞ്ഞ രണ്ട് ദിവസമായി ഷെല്ലാക്രമണം തുടരുന്ന വടക്കന്‍ സിറിയയിലെ അഫ്രീനിലാണ് തുര്‍ക്കി പോര്‍ വിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത്.  അമേരിക്ക പിന്തുണക്കുകയും തുര്‍ക്കി ഭീകരരായി കണാക്കാക്കുകയും ചെയ്യുന്ന കുര്‍ദ്ദുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സിറിയന്‍ തുര്‍ക്കി അതിര്‍ത്തി സംരക്ഷണത്തിന് കുര്‍ദ്ദുകളെ ഉള്‍പ്പെടുത്തി രക്ഷാസേന രൂപീകരിക്കാനുള്ള നീക്കവുമായി അമേരിക്ക മുന്നോട്ട് പോകുന്നതിനിടയിലാണ് തുര്‍ക്കിയുടെ പ്രകോപനം. അമേരിക്കയുടെ നീക്കത്തെ തുര്‍ക്കി നേരത്തെ തള്ളിപ്പറഞ്ഞിരുന്നു. നിലപാട് തിരുത്തിയില്ലെങ്കില്‍ കരുത്തോടെ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഷെല്ലാക്രമണവും അതിന്റെ തുടര്‍ച്ചയായി വ്യോമാക്രമണവും നടത്തിയത്. ആക്രണത്തില്‍ റഷ്യ ആശങ്ക അറിയിച്ചു.  തുര്‍ക്കിയുടെ നടപടിയില്‍ സിറിയയും പ്രതിഷേധിച്ചു. തങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റം അനുവദിക്കാനാവില്ലെന്നാണ് സിറിയയുടെ നിലപാട്. അതേസമയം കുര്‍ദ്ദുകള്‍ ഭീകരരോ അവരുമായി ബന്ധമുള്ളവരോ ആണെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് തുര്‍ക്കി. ഐഎസിനെതിരായ പോരാട്ടത്തില്‍ ഒരുമിച്ച് നിന്നവര്‍ പരസ്‍പരം പോരടിക്കാന്‍ തുടങ്ങിയതോടെ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് മധ്യേഷ്യ വീണ്ടും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

മേയറാക്കാൻ പാർട്ടി ഫണ്ട് വേണമെന്ന് ഡിസിസി അധ്യക്ഷൻ തന്നോട് ആവശ്യപ്പെട്ടുവെന്ന് ലാലി ജെയിംസ്; 'ഫണ്ട് കയ്യിലില്ലെന്ന് പറഞ്ഞ് താൻ കൈക്കൂപ്പി'
മൊബൈൽ ഫോണിൻ്റെ തിരിച്ചടവ് മുടങ്ങി; യുവാവിന് മർദനം, മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്