പ്ലാസ്റ്റിക്കില്‍ നിന്നും പെട്രോള്‍; ലോകം ഞെട്ടി

Published : May 12, 2017, 03:55 AM ISTUpdated : Oct 04, 2018, 11:52 PM IST
പ്ലാസ്റ്റിക്കില്‍ നിന്നും പെട്രോള്‍; ലോകം ഞെട്ടി

Synopsis

പ്ലാസ്റ്റിക് മാലിന്യം എല്ലാ രാജ്യത്തിനും തലവേദനയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സംസ്‌കരണം വെല്ലുവിളിയായി മാറിയതോടെ പ്ലാസ്റ്റിക്കിനെ ലോകം ഭയന്ന് തുടങ്ങി. എന്നാല്‍ പ്ലാസ്റ്റിക്കിനെ ഇന്ധന രൂപത്തിലേക്കു മാറ്റി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് സിറിയ. പ്ലാസ്റ്റിക്കിനെ പെട്രോളാക്കി മാറ്റിയിരിക്കുകയാണ് അവര്‍. 

അത്യാവിശയങ്ങള്‍ക്ക് പോലും ഇന്ധനം കിട്ടാതായപ്പോഴാണ് പ്ലാസ്റ്റിക് മാലിന്യത്തെ, തനിനാടന്‍ രീതിയില്‍ സംസ്‌കരിക്കാന്‍ സിറിയക്കാര്‍ ശ്രമിച്ചത്. അത്തരമൊരു പരീക്ഷണമാണ് വിജയം കണ്ടത്. 100 കിലോ പ്ലാസ്റ്റിക്കില്‍നിന്ന് 85 ലീറ്റര്‍ പെട്രോള്‍ ഉണ്ടാക്കാമെന്നാണ് സിറിയക്കാരുടെ അവകാശവാദം.

മൂന്നുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് എണ്ണശാലയെപ്പറ്റി ഇപ്പോഴാണ് പുറംലോകം അറിയുന്നത്. മുന്‍നിര്‍മാണ തൊഴിലാളി അബു കാസിമാണ് ലോകത്തിനു മാതൃകയാകുന്ന പദ്ധതിയുടെ അമരത്ത്. ഇന്ധനക്ഷാമം കടുത്തപ്പോള്‍ അബു ചെറിയൊരു ഫാക്ടറി ഒരുക്കി. വിഡിയോയികളിലൂടെ നേടിയ അറിവും സ്വയം നേടിയ അറിവുകളും ചേര്‍ത്തുവച്ചാണ് പദ്ധതി തയാറാക്കിയത്. പ്ലാസ്റ്റിക് ഉയര്‍ന്ന ചൂടില്‍ ഉരുക്കിയാണ് ഇന്ധനം വേര്‍തിരിക്കുന്നത്. 

അപകടമേറിയതും ജാഗ്രത വേണ്ടതുമായ ജോലി. ഹുക്ക വലിക്കാനുള്ള ചെറിയ വിശ്രമമേ കിട്ടാറുള്ളൂവെന്നു അബു കാസിമിന്റെ മകന്‍ ഇരുപത്തിയെട്ടുകാരന്‍ അബു ഫഹദ് പറയുന്നു. കാസിമിനെ കൂടാതെ അദ്ദേഹത്തിന്റെ മൂന്ന് ആണ്‍മക്കളും ബന്ധുക്കളും ഇവിടെ പണിയെടുക്കുന്നുണ്ട്. വീട്ടുകാരും ബന്ധുക്കളുമാണ് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നത്. 

ഇന്ധനം ശുദ്ധീകരിച്ച് ഗാസലിന്‍, ഡീസല്‍, ബെന്‍സീന്‍, പെട്രോള്‍ എന്നിവയെടുക്കാം. 800 മുതല്‍ 1000 കിലോ വരെ പ്ലാസ്റ്റിക്കാണ് ദിവസവും ഉപയോഗിക്കുന്നത്. ഒരു ലീറ്റര്‍ ബെന്‍സീന്‍ 4.70 ഡോളറിനാണ് വില്‍ക്കുന്നത്. ഇഷ്ടം പോലെ ആവശ്യക്കാരുണ്ട്.

കര്‍ഷകര്‍, ബേക്കറി ഉടമകള്‍ എന്നിവരാണ് പ്രധാന ആവശ്യക്കാര്‍. കാറുകളിലും ബൈക്കുകളിലും ഉപയോഗിക്കുന്നവരുമുണ്ട്. പ്ലാസ്റ്റിക്കിന്റെ ശ്വാസംമുട്ടിക്കുന്ന പുകയില്‍ ജോലിയെടുക്കുന്നത് പ്രയാസമാണെങ്കിലും പലരും ഇതാെരു പൊതുസേവനമായി കണ്ടാണ് ജോലിര്രെത്തുനന്ത്.  ദിവസം 15 മണിക്കൂറിലേറെ ശ്രമിച്ചാണ് പ്ലാസ്റ്റിക്കില്‍ നിന്നും പെട്രോള്‍ ഉണ്ടാക്കുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആന്‍റണി രാജുവിനും ജോസിനുമെതിരെ വിധിയിൽ കടുത്ത പരാമര്‍ശം; 'നീതി നിര്‍വഹണത്തിന്‍റെ അടിത്തറ തന്നെ തകര്‍ക്കുന്ന നടപടി'
സ്വർണ്ണത്തിനും വെള്ളിക്കും വില കുത്തനെ കൂടും; ട്രംപിന്‍റെ 'മഡുറോ' നടപടിയിൽ ആഗോളവിപണിയിൽ ആശങ്ക