വാര്‍ത്താ ചാനല്‍ സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായി

Web Desk |  
Published : Jul 23, 2018, 04:06 PM ISTUpdated : Oct 02, 2018, 04:23 AM IST
വാര്‍ത്താ ചാനല്‍ സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായി

Synopsis

മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച വള്ളം മറിഞ്ഞു രണ്ട് പേരെ കാണാതായി

കോട്ടയം: കോട്ടയത്തെ പ്രളയക്കെടുതി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വാര്‍ത്താ സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാനില്ല. കോട്ടയം കടുത്തുരുത്തി മുണ്ടാറിലേക്കുള്ള യാത്രയ്ക്കിടയിലാണ് മാതൃഭൂമി ചാനൽ സംഘം സഞ്ചരിച്ചിരുന്ന വള്ളം മുങ്ങിയത്. നാല് പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. 

റിപ്പോർട്ടർ ശ്രീധരനെയും ക്യാമറാമാൻ അഭിലാഷിനെയും നാട്ടുകാർ രക്ഷപ്പെടുത്തി. ഇവരെ മുട്ടുചിറയിലെ ഹോളി ഗോസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടെ ഉണ്ടായിരുന്ന കടുത്തുരുത്തി സ്ട്രിംഗർ സജി, ഡ്രൈവർ ബിബിൻ എന്നിവരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബെംഗളൂരുവിൽ പട്ടാപ്പകൽ യുവതിയെ വെട്ടിവീഴ്ത്തി ഭർത്താവ്; പിന്നീട് ആസിഡ് ആക്രമണം, ഭർത്താവ് അറസ്റ്റിൽ
അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ കയറി അതിക്രമം; കത്തിവീശി മൊബൈല്‍ ഫോണ്‍ കവര്‍ന്നു, പ്രതികൾ പിടിയില്‍