പ്രളയം: പാചകവാതക ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി

Web Desk |  
Published : Jul 23, 2018, 03:49 PM ISTUpdated : Oct 02, 2018, 04:25 AM IST
പ്രളയം: പാചകവാതക ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി

Synopsis

പാചകവാതക ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി

ആലപ്പുഴ: പാചകവാതക ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി. കുട്ടനാട്ടും എടത്വയിലും ആവശ്യത്തിന് സിലിണ്ടറുകള്‍ എത്തിക്കുമെന്ന് ബി.പി.സി.എല്‍ അറിയിച്ചു. പാചകവാതക വിതരണക്കാരുടെയും കമ്പനികളുടെയും അടിയന്തര യോഗം ഉച്ചയ്ക്കുശേഷം ജില്ല കളക്ടര്‍ വിളിച്ചു.

ഏ.സി.റോഡിലെ നാലു പാടശേഖരങ്ങളില്‍ നിന്ന് വെള്ളം പമ്പു ചെയ്തു കളയാനുള്ള  പണി അടിയന്തരമായി തുടങ്ങാന്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ നിര്‍ദേശിച്ചു.  ഇറിഗേഷന്‍, കൃഷി, പൊതുമരാമത്ത്, കൃഷി വകുപ്പുകളുടെ അടിയന്തരയോഗം ജില്ല കളക്ടര്‍ വിളിച്ചു.
നാലു വകുപ്പുകളും സംയുക്തമായി പദ്ധതി നടപ്പാക്കും. മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ പകര്‍ച്ച വ്യാധികള്‍ പടരാതിരിക്കാന്‍ ജാഗ്രത വേണമെന്ന് മന്ത്രി അറിയിച്ചു.

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ ശുചിത്വ പരിപാലനത്തിന് പ്രത്യേക സംവിധാനമൊരുക്കും. ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യുന്നതിന് ജല വിഭവ വകുപ്പിനെ ചുമതലപ്പെടുത്തി. കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കിയിരിക്കണമെന്ന് മന്ത്രി വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യ-ന്യൂസിലൻഡ് കരാറിൽ അപ്രതീക്ഷിത തിരിച്ചടി? ഇത് രാജ്യത്തിന് ഏറ്റവും മോശം കരാറെന്നും പാർലമെന്‍റിൽ തോൽപ്പിക്കുമെന്നും ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി
വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ