ടി.വി.ആർ ഷേണായിയുടെ മൃതദേഹം സംസ്‌കരിച്ചു

Web Desk |  
Published : Apr 19, 2018, 02:37 PM ISTUpdated : Jun 08, 2018, 05:47 PM IST
ടി.വി.ആർ ഷേണായിയുടെ മൃതദേഹം സംസ്‌കരിച്ചു

Synopsis

അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി.വി.ആർ ഷേണായിയുടെ മൃതദേഹം സംസ്‌കരിച്ചു

ദില്ലി: അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി.വി.ആർ ഷേണായിയുടെ മൃതദേഹം സംസ്‌കരിച്ചു. ദില്ലി ലോധി റോഡിലെ പൊതുശ്മശാനത്തിലായിരുന്നു സംസ്കാരം.എറണാകുളം ചെറായി സ്വദേശിയായ ഷേണായി,ഇന്ത്യൻ എക്സ്പ്രസിലൂടെയാണ് 
പത്രപ്രവർത്തനരംഗത്ത് എത്തിയത്.  1990-92 കാലയളവിൽ സൺഡേ മെയിൽ  പത്രത്തിന്‍റെ എഡിറ്ററായിരുന്നു. 

പ്രസാദ്ഭാരതി നിർവാഹണ സമിതിയംഗമായും സേവനം അനുഷ്ടിച്ചു. 1965 മുതൽ കാൽനൂറ്റാണ്ടോളം മലയാള മനോരമയിൽ പ്രവർത്തിച്ചു. ദീർഘകാലം മലയാള മനോരമ ഡൽഹി ബ്യൂറോ ചീഫും പിന്നീട് ദ് വീക്ക്  വാരിക എഡിറ്ററുമായിരുന്നു. അഞ്ചു പതിറ്റാണ്ടോളം സജീവപത്രപ്രവർത്തകനായിരുന്ന ഷേണായി സാമ്പത്തിക-രാഷ്ട്രീയ നിരീക്ഷകൻ എന്ന നിലയിലും ശ്രദ്ധനേടി. വിദേശപത്രങ്ങളക്കം നിരവധി പ്രസിദ്ധീകരണങ്ങളിൽ കോളങ്ങൾ എഴുതിയിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മറ്റത്തൂരിൽ അനുനയം: ബിജെപി പിന്തുണയോടെ വിജയിച്ച കോൺഗ്രസിന്‍റെ വൈസ് പ്രസിഡന്‍റ് രാജിവയ്ക്കും
തെരഞ്ഞെടുപ്പ് അട്ടിമറി നടന്നതിന് പിന്നാലെ ജാഫറിനെ എ സി മൊയ്തീന്‍റെ ദൂതൻ ബന്ധപ്പെട്ടെന്ന് കോണ്‍ഗ്രസ്; 'ഫോൺ പിടിച്ചെടുത്ത് പരിശോധിക്കണം'