മലപ്പുറം കളക്ടറേറ്റ് സ്ഫോടനം; പ്രധാന പ്രതികള്‍ പിടിയില്‍

Published : Apr 10, 2017, 04:16 AM ISTUpdated : Oct 05, 2018, 04:08 AM IST
മലപ്പുറം കളക്ടറേറ്റ് സ്ഫോടനം; പ്രധാന പ്രതികള്‍ പിടിയില്‍

Synopsis

മലപ്പുറം കളക്ടറേറ്റ് സ്ഫോടനക്കേസിലെ പ്രധാന പ്രതികളായ രണ്ടു പേര്‍ പിടിയിലായി. മധുര സ്വദേശികളായ എന്‍ അബൂബക്കര്‍, കെ അബ്ദുല്‍ റഹ്മാന്‍ എന്നിവരാണ് പിടിയിലായത്. സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ബേസ് മൂവ്മെന്റ് എന്ന സംഘടയുടെ തലവനാണ് അബൂബക്കറെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.  ഇവര്‍ രണ്ടുപേരുമാണ് സ്ഫോടനത്തിന് പിന്നിലെ മുഖ്യ സൂത്രധാരന്മാരെന്നും കണ്ടെത്തിയിട്ടുണ്ട്. കളക്ടറേറ്റ് സ്ഫോടന കേസില്‍ മധുര സ്വദേശികളായ അഞ്ച് പേരെ കഴിഞ്ഞ ദിവസം എന്‍.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ അറസ്റ്റ് ചെയ്ത രണ്ട് പേരെ ഇന്ന് മഞ്ചേരി കോടതിയില്‍ ഹാജരാക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കുട്ടികളെ വൈകാരികമായി ചൂഷണം ചെയ്തു'; കുട്ടികളോടുള്ള വോട്ട് അഭ്യർത്ഥനയിൽ വിജയ്ക്കെതിരെ ബാലാവകാശ കമ്മീഷന് പരാതി നൽകി സംഘടന
മന്ത്രി ജെ. ചിഞ്ചുറാണിയുടെ വാഹനത്തിൽ സ്വിഫ്റ്റ് കാറിടിച്ച് അപകടം; കാറും ഡ്രൈവറും കസ്റ്റഡിയിൽ, മദ്യലഹരിയിൽ വാഹനമോടിച്ചതിന് കേസെടുക്കും