മഹിജ ഇന്ന് ആശുപത്രി വിടും; ഗൂഢാലോചനയില്ലെന്ന് അംഗീകരിച്ചതില്‍ സന്തോഷമെന്ന് കുടുംബം

Published : Apr 10, 2017, 04:08 AM ISTUpdated : Oct 04, 2018, 07:50 PM IST
മഹിജ ഇന്ന് ആശുപത്രി വിടും; ഗൂഢാലോചനയില്ലെന്ന് അംഗീകരിച്ചതില്‍ സന്തോഷമെന്ന് കുടുംബം

Synopsis

തിരുവനന്തപുരം: പത്ത് മണിക്കൂര്‍ നീണ്ട അനുനയ നീക്കങ്ങള്‍ക്കൊടുവില്‍ ഇന്നലെ നിരാഹാര സമരം അവസാനിപ്പിച്ച ജിഷ്ണുവിന്റെ അമ്മ മഹിജ ഇന്ന് ആശുപത്രി വിടും. മനസ്സുകൊണ്ടും ശരീരം കൊണ്ടും സമരത്തിനൊപ്പം നിന്നവര്‍ ജയിലില്‍ പോകേണ്ടിവന്നതില്‍ സങ്കടമുണ്ടെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സമരത്തില്‍ ഗൂഢാലോചന ഇല്ലെന്ന് സര്‍ക്കാര്‍ അംഗീകരിച്ചതില്‍ സന്തോഷമെന്നും ശ്രീജിത് പ്രതികരിച്ചു.

കേസിലെ മൂന്നാം പ്രതിയായ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ തങ്ങള്‍ക്കെതിരായ പൊലീസ് അതിക്രമത്തിൽ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയോടെയാണ് ഇന്നലെ സമരം അവസാനിക്കാന്‍ കളമൊരുങ്ങിയത്. മഹിജയെ കാണില്ലെന്ന നിലപാടില്‍ നേരത്തെ ഉറച്ചുനിന്ന മുഖ്യമന്ത്രി തന്നെ നേരിട്ട് മഹിജയെഫോണില്‍ വിളിച്ചാണ് കാര്യങ്ങള്‍ സംരാരിച്ചത്. പൊലീസിന് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്നും വീഴ്ചയുണ്ടായെങ്കിൽ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി മഹിജയ്ക്ക് ഉറപ്പ് നല്‍കി. സമരത്തിന് പിന്തുണ നല്‍കിയതിന് അറസ്റ്റിലായ എസ്.യു.സി.ഐ നേതാക്കളെ വിട്ടയക്കുമെന്നതടക്കം പത്ത് ധാരണകളാണ് ജിഷ്ണുവിന്റെ കുടുംബവും സര്‍ക്കാറും തമ്മിലുണ്ടാക്കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഓക്കെ ഫ്രണ്ട്സ്, ഇങ്ങ് പോരെ'; പരപ്പനങ്ങാടിയിൽ ഓടിക്കൊണ്ടിരുന്ന കാറുകളിൽ അഭ്യാസം കാട്ടിയ യുവാക്കളെ പൊക്കി പൊലീസ്
ഏഴ് വർഷത്തിനുശേഷം തടവുകാരുടെ വേതനത്തിൽ വർധന; 30 ശതമാനം വിക്ടിം കോമ്പൻസേഷൻ