കൈക്കുഞ്ഞുങ്ങളുമായി യുവതി കിണറ്റില്‍ ചാടി; രണ്ട് കുരുന്നുകള്‍ക്ക് ദാരുണാന്ത്യം

Published : Aug 28, 2017, 08:53 AM ISTUpdated : Oct 05, 2018, 12:40 AM IST
കൈക്കുഞ്ഞുങ്ങളുമായി യുവതി കിണറ്റില്‍ ചാടി; രണ്ട് കുരുന്നുകള്‍ക്ക് ദാരുണാന്ത്യം

Synopsis

കോഴിക്കോട്: നാദാപുരം വാണിമേലില്‍ രണ്ട് കുട്ടികളുമായി യുവതി കിണറ്റില്‍ ചാടി. യുവതിയെ നാട്ടുകാര്‍ രക്ഷപ്പെട്ടുത്തിയെങ്കിലും കുട്ടികള്‍ മരിച്ചു. വാണിമേല്‍ കോടിയൂറയില്‍  രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കുറുക്കന്‍ കണ്ടത്തില്‍ ഹമീദിന്റെ ഭാര്യ ജനീഫയാണ് രണ്ട് ആണ്‍മക്കളുമായി കിണറ്റില്‍ ചാടിയത്. നാദാപുരം ദാറുല്‍ ഹുദാ നഴ്സറി വിദ്യാര്‍ത്ഥി ഹനൂന്‍ ഹാമിസ് (നാലരവയസ്),  മുഹമ്മദ് റംഷാന്‍  (ഒന്നര വയസ്) എന്നിവരാണ് മരിച്ചത്. 

അവശ നിലയിലായ ജനീഫ കല്ലാച്ചി സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ യിലാണ്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് യുവതി കിണറ്റില്‍ ചാടിയതെന്ന് പറയപ്പെടുന്നു. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ജനീഫയെയും മൂത്ത കുട്ടിയെയും പുറത്തെടുത്തെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് രണ്ടാമത്തെ കുട്ടിയെ പുത്തെടുക്കാന്‍ കഴിഞ്ഞത്. 

കിണറ്റിലെ ചെളിയില്‍ പൂണ്ട നിലയിലായിരുന്നു മുഹമ്മദ് റംഷാന്‍. കിണറിലെ വെള്ളം മോട്ടോര്‍ ഉപയോഗിച്ച് പുറത്തു കളഞ്ഞാണ് ചേലക്കാട് നിന്നെത്തിയ ഫയര്‍ ഫോഴ്സിന്റെ സഹായത്തോടെ നാട്ടുകാര്‍ ഈ കുട്ടിയെ പുറത്തെടുത്തത്. അപ്പോഴേക്കും  കുട്ടി മരിച്ചിരുന്നു. കുട്ടികളുടെ മൃതദേഹം വടകര  ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ; വീട്ടിൽ വെള്ളം കയറിയവർക്ക് 10,000
വിദ്യാഭ്യാസത്തിന് മുൻഗണന നൽകി വിജയ് സർക്കാരിന്‍റെ ആദ്യ ബജറ്റ്; സ്ത്രീകൾക്കായി വൻ പ്രഖ്യാപനങ്ങൾ, നവവധുവിന് സർക്കാർ വക സമ്മാനം