മത്സ്യബന്ധന ബോട്ട് മുങ്ങി രണ്ടു പേര്‍ മരിച്ചു

Published : Jul 17, 2016, 06:56 AM ISTUpdated : Oct 05, 2018, 12:02 AM IST
മത്സ്യബന്ധന ബോട്ട് മുങ്ങി രണ്ടു പേര്‍ മരിച്ചു

Synopsis

തിരുവനന്തപുരം: പെരുമാതുറയില്‍ മത്സ്യബന്ധന ബോട്ട് അപകടത്തില്‍പ്പെട്ടു രണ്ടു പേര്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ ആന്റണി, പസ്‌കാസ് എന്നിവരാണു മരിച്ചത്. അപകടത്തില്‍പ്പെട്ട രണ്ടു പേരെ രക്ഷപ്പെടുത്തി. സംഭവത്തില്‍ പ്രതിഷേധിച്ചു തകര്‍ന്ന് ബോട്ടുമായി മത്സ്യ തൊഴിലാളികള്‍ പ്രദേശത്ത് മണിക്കൂറുകളോളം റോഡ് ഉപരോധിച്ചത് സംഘര്‍ഷാവസ്ഥയുണ്ടാക്കി.

അഞ്ചുതെങ്ങില്‍നിന്നു മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ടാണു മുതലപ്പൊഴി അഴിമുഖത്തു വൈകിട്ടോടെ അപകടത്തില്‍പ്പെട്ടത്. അഴിമുഖത്തെ തിരയില്‍പ്പെട്ടു ബോട്ട് മറിയുകയായിരുന്നു. തോണിക്കടവ് സ്വദേശി ആന്റണി, പസ്‌കസ് എന്നിവരാണു മരിച്ചു. കടലില്‍ വീണ വിന്‍സെന്റ്, ലോറന്‍സ് എന്നിവരെ മറ്റു തൊഴിലാളികളും ഫയര്‍ഫോഴ്‌സും ചേര്‍ന്നു രക്ഷപ്പെടുത്തി. മുതലപ്പൊഴിയിലെ അഴിമുഖത്ത് അപകടം പതിവാണെന്നാണു തൊഴിലാളികള്‍ പറയുന്നത്.

രോഷാകുലരായ മത്സ്യ തൊഴിലാളികള്‍ പിന്നീടു മുതലപ്പൊഴി റോഡില്‍ തകര്‍ന്ന ബോട്ടുമായി പ്രതിഷേധം തുടങ്ങി. പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ബോട്ട് മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും അഴിമുഖത്തെ പ്രശനം പരിഹരിക്കണമെന്ന ആവശ്യത്തില്‍ ഉറപ്പു വേണമെന്നായി പ്രതിഷേധക്കാര്‍. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണു പ്രശനം പരിഹരിച്ചത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വട്ടിയൂർക്കാവ് നിയോജക മണ്ഡലം ഇനിയും എന്തെല്ലാം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്? | Vattiyoorkavu
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത്, ലോക്സഭയിൽ വലത്, കൂത്തുപറമ്പ് നിയമസഭ തെരഞ്ഞെടുപ്പിൽ ആർക്കൊപ്പം നിൽക്കും?