പാനൂരില്‍ യുവതിയുടെ ദുരൂഹമരണം: രണ്ടുപേര്‍ പിടിയില്‍

Web Desk |  
Published : Mar 11, 2017, 05:56 PM ISTUpdated : Oct 05, 2018, 03:41 AM IST
പാനൂരില്‍ യുവതിയുടെ ദുരൂഹമരണം: രണ്ടുപേര്‍ പിടിയില്‍

Synopsis

ഭര്‍തൃ വീട്ടിലെ കോണിപ്പാടിയില്‍ നിന്ന് താഴേക്ക് വീണ നിലയില്‍ ആയിരുന്നു മരിച്ച ഷക്കീലയുടെ മൃതദേഹം. കോണിപ്പടിയില്‍ നിന്ന് വീണു മരിച്ചു എന്നായിരുന്നു ഭര്‍ത്താവിന്റെ ബന്ധുക്കള്‍ എല്ലാവരോടും പറഞ്ഞതും വിശ്വസിപ്പിച്ചതും. തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ തലശ്ശേരി ഡി.വൈ.എസ.പി നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യ ആണെന്ന് വ്യക്തമായത്. കുടുംബ പ്രശ്‌നങ്ങള്‍ കാരണം വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച യുവതിയുടെ മൃതട്വഹം അറസ്റ്റിലായ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ചേര്‍ന്ന്, കയര്‍ അഴിച്ചു കോണിപ്പടിയില്‍ നിന്നും താഴേക്ക് ഇടുകയായിരുന്നു. വ്യക്തമായ തെളിവുകള്‍ ശേഖരിച്ച അന്വേഷണ സംഘം യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നും തിരികെ എത്തിയ ശേഷമാണ് അറസ്റ്റ് ചെയ്തത്. കുടുംബ വഴക്കിനെ തുടര്‍ന്ന് യുവതിയെ ഇവര്‍ ശരീരികമായും മാനസികമായും നിരത്തരം പീഡിപ്പിച്ചിരുന്നു.     ഇതിനാല്‍ തന്നെ ആത്മഹത്യ പ്രേരയ്ക്കും ശാരീരിക, മാനസിക പീഡനത്തിനും ഒപ്പം തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ കൂടി ചേര്‍ത്താണ്  പിടിയിലായവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇതോടെ യുവതിയുടെ ബന്ധുക്കള്‍ നടത്തിയ നിയമ പോരാട്ടം ആണ് വിജയം കാണുന്നത്.   ഇനി ഒരു പെണ്‍കുട്ടിക്കും ഈ ഗതി ഉണ്ടാകരുതെന്ന ഇവര്‍ പറയുന്നു.

ശരിയായ അന്വേഷണം ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തുർക്കി മന്ത്രിയെ സ്വീകരിക്കുന്നതിനിടെ കാൽ വഴുതി, നിലതെറ്റി തറയിൽ വീണ് പാക് വിദേശകാര്യ മന്ത്രി -വീഡിയോ
2500 കോടി രൂപ വിലയുള്ള അമേരിക്കൻ വിമാനം തകർത്തുവെന്ന് ഇറാൻ, ആക്രമണം പ്രിൻസ് സുൽത്താൻ എയർ ബേസിൽ, പ്രതികരിക്കാതെ അമേരിക്ക