റാസല്‍ ഖൈമയില്‍ വാഹനാപകടം; രണ്ട് മലയാളി യുവാക്കള്‍ മരിച്ചു

Published : Jan 30, 2018, 08:31 PM ISTUpdated : Oct 04, 2018, 06:54 PM IST
റാസല്‍ ഖൈമയില്‍ വാഹനാപകടം; രണ്ട് മലയാളി യുവാക്കള്‍ മരിച്ചു

Synopsis

റാസല്‍ഖൈമ: യു.എ.ഇയിലെ റാസല്‍ ഖൈമയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി അതുല്‍ ഗോപന്‍, എറണാകുളം സ്വദേശി അര്‍ജുന്‍.വി. തമ്പി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇടുക്കി കുമളി സ്വദേശി ബിനുവിനെ റാസല്‍ഖൈമ സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി ഇവര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. റാസല്‍ഖൈമയിലെ റാക് ഹോട്ടല്‍ ജീവനക്കാരാണ് അപകടത്തില്‍പെട്ടത്.

കാര്‍ അമിത വേഗതയില്‍ ആയിരുന്നുവെന്നും നിയന്ത്രണം വിട്ട വാഹനം നിരവധി തവണ തലകീഴായി മറിഞ്ഞുവെന്നും പൊലീസ് പറഞ്ഞു. രാവിലെയാണ് അപകട വിവരം അറിഞ്ഞതെന്ന് മാമുറ പൊലീസ് സ്റ്റേഷന്‍ ചീഫ് ലഫ് കേണല്‍ വലീദ് മുഹമ്മദ് ഖാന്‍ഫസ് അറിയിച്ചു. ഉടന്‍ തന്നെ ട്രാഫിക് പട്രോള്‍ വാഹനവും ആംബുലന്‍സും മെഡിക്കല്‍ സംഘവും സ്ഥലത്തേക്ക് തിരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ഡ്രൈവറിന് വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടമായതിനെ തുടര്‍ന്ന് വാഹനം കറങ്ങുകയും തലകീഴായി നിരവധി തവണ മറിയുകയും ചെയ്തു. ഒടുവില്‍ റോഡിന്റെ വലതുവശത്താണ് കാര്‍ നിന്നതെന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കി. പരുക്കേറ്റവരെയും മരിച്ചവരെയും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെന്നും പൊലീസ് പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും
എല്ലാ തെരഞ്ഞെടുപ്പുകളെയും ഗൗരവകരമായി കാണുന്നുവെന്ന് വിവി രാജേഷ്; 'ശക്തമായ പ്രതിപക്ഷം ഉണ്ടായാൽ മാത്രമേ ആരോഗ്യകരമായ മത്സരം ഉണ്ടാകൂ'