റിയാദില്‍  മലയാളി വ്യവസായിയുടെ സ്‌കൂളില്‍ വെടിവെപ്പ്; രണ്ട് അധ്യാപകര്‍ മരിച്ചു

Published : Jun 01, 2017, 02:57 PM ISTUpdated : Oct 04, 2018, 11:27 PM IST
റിയാദില്‍  മലയാളി വ്യവസായിയുടെ സ്‌കൂളില്‍ വെടിവെപ്പ്; രണ്ട് അധ്യാപകര്‍ മരിച്ചു

Synopsis

റിയാദ്: സൗദി തലസ്ഥാനമായ റിയാദില്‍  മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ രണ്ട് അധ്യാപകര്‍ മരിച്ചു. ജോലിയില്‍ നിന്ന് പിരിച്ചുവിട്ട അധ്യാപകനാണ് വെടിയുതിര്‍ത്തത്. മലയാളി വ്യവസായ പ്രമുഖന്‍ സണ്ണിവര്‍ക്കിയുടെ ഉടമസ്ഥതയിലുള്ള ജെംസ് ഗ്ലോബല്‍ നെറ്റ്‌വര്‍ക്കിന്റെ ഭാഗമായ കിങ്ഡം സ്‌കൂളിലാണ് സംഭവം.

വെടിവെപ്പില്‍  സ്‌കൂളിലുണ്ടായ രണ്ടു അധ്യാപകര്‍ മരിച്ചു. സൗദി, പലസ്തീനി പൗരന്‍മാരാണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ ഒരാള്‍ക്ക് പരുക്കേറ്റു. നാലുവര്‍ഷം മുമ്പ് സ്ഥാപനത്തില്‍ നിന്ന് പിരിച്ചു വിട്ട അധ്യാപകന്‍ സ്‌കൂളിലെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് കിങ്ഡം ഹോള്‍ഡിങ് സി.ഇ.ഒ തലാല്‍ അല്‍ മൈമന്‍ അറിയിച്ചു. 

ഇറാഖ് സ്വദേശിയായ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വഭാവ സ്ഥിരതയില്ലായ്മയും വൈകാരിക പ്രശ്‌നങ്ങളും കാരണമാണ് ഇയാളെ  സ്‌കൂളില്‍  നിന്ന് പുറത്താക്കിയതെന്നും അധികൃതര്‍ അറിയിച്ചു. വേനലവധിയായതിനാല്‍ സ്‌കൂളില്‍ അധ്യയനം ഉണ്ടായിരുന്നില്ല.  റിയാദിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ് വെടിവെപ്പുണ്ടായ കിങ്ഡം സ്‌കൂള്‍.  അക്രമത്തിന് പിന്നാലെ ഈ മേഖലയിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ എംബസി ട്വിറ്ററില്‍ നിര്‍ദേശം നല്‍കി. പരിഭ്രമിക്കാനൊന്നുമില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ അറിയിച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ടന്‍റിനായി ഒരു ജീവൻ ഇല്ലാതാക്കിയില്ലേ, ദീപകിന്‍റെ അച്ഛനും അമ്മയ്ക്കും ഇനി ആരുണ്ടെന്ന് ബന്ധുക്കൾ; പരാതിയിലുറച്ച് യുവതി
രാത്രിയിൽ നടുറോഡിൽ കത്തിയമർന്ന് ഡോക്ടറുടെ കാർ, പുക ഉയരുന്നത് കണ്ട് കാർ നിർത്തിയതിനാൽ ഒഴിവായത് വൻദുരന്തം