
വിശാഖപട്ടണം: കര്‍ണാടകയില്‍ വിതരണത്തിനായെത്തിച്ച 10 ലക്ഷം രൂപയുടെ കള്ള നോട്ടുകള്‍ ഡിആര്‍എ പിടികൂടി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കള്ള നോട്ട് പിടികൂടുന്നത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പിടിയിലായിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് കര്‍ണാടകയില്‍ വിതരണം ചെയ്യാനാണ് നിര്‍ദ്ദേശം ലഭിച്ചതെന്നാണ് പിടിയിലായവര്‍ മൊഴി നല്‍കിയത്.
പുതിയ 2000 രൂപയുടെ 510 വ്യാജ നോട്ടുകളാണ് പിടികൂടിയത്. ബംഗ്ലാദ്ദേശില്‍ അച്ചടിച്ചതാണെന്നാണ് സൂചന. പശ്ചിമബംഗാളിലെ ഹൌറയില്‍ നിന്നും ഹൈദരബാദിലേക്ക് പോകുന്ന ഈസ്റ്റ് കോസ്റ്റ് എക്സ്പ്രസില്‍ നിന്നാണ് പണം പിടികൂടിയത്. പത്രക്കടലാസുകളില്‍ പൊതിഞ്ഞ തലയിണകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam