
ലഖ്നൗ: ഉത്തർപ്രദേശിൽ രണ്ട് പെൺകുട്ടികളെ ഇലക്ട്രിക് കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 14 ഉം 15ഉം വയസ്സ് പ്രായമുള്ള പെൺകുട്ടികളെയാണ് വെള്ളിയാഴ്ച വൈകിട്ടോടെ ലഖിംപൂരിലെ പാസ്ഗവാൻ പ്രദേശത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസെത്തുന്ന സമയത്ത് സംഭവസ്ഥലത്ത് പരിഭ്രാന്തരായ നൂറിലധികം ജനങ്ങൾ തടിച്ചു കൂടിയിരുന്നു. പൊലീസെത്തിയാണ് പ്രദേശത്ത് സമാധാനാന്തരീക്ഷം സൃഷ്ടിച്ചത്.
പൊലീസ് സംഭവസ്ഥലത്ത് എത്തി സംഭവത്തെക്കുറിച്ച് വിശദവിവരങ്ങൾ ശേഖരിച്ചു. പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. ഇവർ തന്നെയാണ് മൃതദേഹങ്ങൾ അഴിച്ച് നിലത്തിറക്കിയത്. മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam