പൊലീസ് റെയ്‍ഡിനിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവതികള്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

Web Desk |  
Published : Apr 12, 2018, 08:43 AM ISTUpdated : Jun 08, 2018, 05:49 PM IST
പൊലീസ് റെയ്‍ഡിനിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവതികള്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

Synopsis

ലൈംഗിക തൊഴിലാളികളായ യുവതികള്‍ കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു മുംബൈയിലാണ് അഫകടം നടന്നത്

മുംബൈ: മുംബൈയില്‍ പൊലീസ് റെയ്ഡിനിടെ രക്ഷപെട്ടോടിയ രണ്ട് യുവതികള്‍ കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു. മുംബൈ ഗ്രാന്‍ഡ് റോഡില്‍ കഴിഞ്‍ ദിവസം രാത്രിയാണ് സംഭവം. പൊലീസ് റെയ്ഡിനിടെ കെട്ടിടത്തിന്‍റെ മൂന്നാം നലയില്‍ നിന്ന്  താഴേക്ക് വീഴുകയായിരുന്നു. ഡിബി മാര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെട്ടിടത്തിലായിരുന്നു പരിശോധന നടന്നത്.

പൊലീസ് പരിശോധനയ്ക്കെത്തിയ വിവരം കെട്ടിടത്തിന് താഴെയുണ്ടായിരുന്ന ആള്‍ അറിയിച്ചതോടെ യുവതികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. അതിനിടെയാണ് അപകടമുണ്ടായത്. പ്രദേശത്ത് ലൈംഗിക വ്യാപാര്യം നടക്കുന്നതിനിടെ പ്രതിഷേധമുണ്ടായിരുന്നു. അതുകൊണ്ടാണ് പരിശോധനയ്ക്കെത്തിയതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പരിശോധന സമയത്ത് വനിതാ പൊലീസ് ഉണ്ടായിരുന്നില്ലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര; വിമർശനവുമായി സ്വകാര്യബസ് ഉടമകൾ, സർക്കാർ കൂടിയാലോചന നടത്തിയില്ല
തോൽവി നാണംകെട്ടതെന്ന് പികെ ശ്രീമതിയും കെകെ ശൈലജയും; യുഡിഎഫ് സർക്കാരിൻ്റെ ആദ്യ രണ്ട് പ്രഖ്യാപനങ്ങളും സ്വാഗതം ചെയ്തു