ഭവനനിർമ്മാണ പദ്ധതി ഫണ്ട് നല്‍കാത്ത ജീവനക്കാരിയെ സസ്പെന്‍റ് ചെയ്തിട്ട് രണ്ടാഴ്ച;  ഉത്തരവ് നടപ്പായില്ല

web desk |  
Published : Jun 29, 2018, 07:52 PM ISTUpdated : Oct 02, 2018, 06:49 AM IST
ഭവനനിർമ്മാണ പദ്ധതി ഫണ്ട് നല്‍കാത്ത ജീവനക്കാരിയെ സസ്പെന്‍റ് ചെയ്തിട്ട് രണ്ടാഴ്ച;  ഉത്തരവ് നടപ്പായില്ല

Synopsis

ആഴ്​ചകൾ പിന്നിട്ടിട്ടും പണം ലഭ്യമാക്കുകയോ നടപടികളുണ്ടാവുകയോ ചെയ്​തില്ലെന്ന്​ ഇന്നലെ സമീൽ കൗൺസിലിന്‍റെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു.

കോഴിക്കോട്: പാര്‍പ്പിട നവീകരണ പദ്ധതിയുടെ ഗഡു നൽകാതെ വീട്ടമ്മയെ ബുദ്ധിമുട്ടിച്ച സംഭവത്തിൽ ജീവനക്കാരിയെ സസ്‌പെൻഡ്​ ചെയ്യാന്‍ കോഴിക്കോട് നഗരസഭ കഴിഞ്ഞ കൗണ്‍സില്‍ യോഗത്തിലെടുത്ത തീരുമാനം ആഴ്​ചകൾ കഴിഞ്ഞിട്ടും നടപ്പായില്ല. ഇന്ന് നടന്ന നഗരസഭ കൗൺസിലിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ നടപടികളെപ്പറ്റി ആരാഞ്ഞ​പ്പോഴാണ്​ കടലാസുകൾ നീങ്ങിയിട്ടില്ലെന്ന്​ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചത്​.

ഇത് സംബന്ധിച്ച്​ മേയറുടെ ഉത്തരവ്​ രേഖാമൂലം കിട്ടിയില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. തുടർന്ന് കൗൺസിൽ യോഗത്തിൽ മേയർ ഉദ്യോഗസ്ഥരോട് നടപടിയെടുക്കാത്തത് സംബന്ധിച്ച് ഉടൻ വിശദീകരണം വേണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ കൗൺസിലിൽ മുസ്‌ലിംലീഗ്​  അംഗം എസ്​.വി. മുഹമ്മദ് ഷമീൽ ശ്രദ്ധക്ഷണിച്ചതിനെ തുടർന്നാണ്​ മേയർ ജീവനക്കാരിക്കെതിരെ നടപടിക്ക്​ ഉത്തരവിട്ടത്​. എന്നാൽ ആഴ്​ചകൾ പിന്നിട്ടിട്ടും പണം ലഭ്യമാക്കുകയോ നടപടികളുണ്ടാവുകയോ ചെയ്​തില്ലെന്ന്​ ഇന്നലെ സമീൽ കൗൺസിലിന്‍റെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. നഗരസഭ കുടുംബശ്രീ സെക്ഷൻ ക്ലാർക്കിനെ സസ്​പെൻഡ്​​ ചെയ്യാനായിരുന്നു മേയറുടെ ഉത്തരവ്​. ​

അരീക്കാട് വാര്‍ഡിലെ ടി. ആയിഷയുടെ അപേക്ഷ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ അവഗണി​ച്ചെന്നൊയിരുന്നു​ പരാതി.  2016-17 സാമ്പത്തികവര്‍ഷത്തെ പാര്‍പ്പിട നവീകരണ പദ്ധതിയുടെ ആദ്യ ഗഡുവാണ് ഇവർക്ക് ഇതുവരെയും ലഭിക്കാത്തത്.  ഇവർക്ക് അര്‍ഹമായ തുക ഉടന്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കാൻ മേയര്‍ നഗരസഭ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. രണ്ടു ഗഡുക്കളായി ലഭിക്കേണ്ട തുകയുടെ ആദ്യഗഡുപോലും ആയിഷക്ക് ലഭിച്ചി​രുന്നില്ല. പലതവണ കോര്‍പറേഷന്‍ ഓഫീസില്‍ കയറിയിറങ്ങിയിട്ടും  പരാതി കേള്‍ക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയാറായില്ലെന്നും വലിയ കൃത്യവിലോപമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്നും മുഹമ്മദ് ഷമീല്‍ ആരോപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദിവസങ്ങൾക്കിടയിൽ രണ്ടാമത്തെ സംഭവം; ബംഗ്ലാദേശിൽ മറ്റൊരു ഹിന്ദു യുവാവിനെയും ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി
മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചു; കോൺ​ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്