പരവൂരിൽ കടലിൽ വീണ് രണ്ട് വിദ്യാർത്ഥികളെ കാണാതായി. അയത്തിൽ സ്വദേശികളായ കണ്ണൻ, വിപിൻ എന്നിവരെയാണ് കാണാതായത്. തെരച്ചിൽ ആരംഭിച്ചു.

കൊല്ലം: കൊല്ലം പരവൂരിൽ കടലിൽ വീണ് രണ്ട് വിദ്യാർത്ഥികളെ കാണാതായി. അയത്തിൽ സ്വദേശികളായ കണ്ണൻ, വിപിൻ എന്നിവരെയാണ് കാണാതായത്. ഇവർ പ്ലസ് വൺ വിദ്യാർത്ഥികളാണ്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം ഉണ്ടായത്. നേവി, കോസ്റ്റ് ഗാർഡ് എന്നീ സംഘങ്ങളെത്തി ഇവർക്കായി തെരച്ചിൽ നടത്തുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പരവൂർ പൊഴിക്കര ദേവി ക്ഷേത്രത്തിനു സമീപമാണ് വിദ്യാർത്ഥികൾ കുളിക്കാൻ ഇറങ്ങിയത്. അഞ്ച് വിദ്യാർത്ഥികൾ ഒരുമിച്ചാണ് കടലിൽ കുളിക്കാനായി എത്തിയത്. മൂന്നു പേരാണ് കടലിൽ ഇറങ്ങിയത്. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. മറ്റ് രണ്ടുപേരെ കാണാതാകുകയായിരുന്നു. ചുഴിയിൽ പെട്ടതാകാമെന്നാണ് പൊലീസ് നി​ഗമനം.