
പട്ടാപ്പകല്‍ നടുറോട്ടില്‍ വെച്ച് നാലു വയസ്സുകാരനെ രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോയതിന്റെ നടുക്കത്തിലാണ് മധുര നിവാസികള്‍. ശനിയാഴ്ചയായിരുന്നു സംഭവം. ആനന്ദ് നഗറിലെ നഴ്‌സറി വിദ്യാര്‍ത്ഥിയായ അന്‍ഷിനെയും ബന്ധുവായ മറ്റൊരു വിദ്യാര്‍ത്ഥിയേയും വൈകുന്നേരം തിരിച്ചുകൊണ്ടുപോകാന്‍ സ്കൂള്‍ ബസ് ജീവനക്കാര്‍ മറന്നുപോയി. ഏറെനേരം സ്കൂളില്‍ കാത്തു നിന്ന ശേഷം ഇരുവരും ബസ് പോയത് സ്കൂള്‍ അധികൃതരെ സ്കൂള്‍ അധികൃതരെ അറിയിക്കാതെ വീട്ടിലേക്ക് നടക്കാന്‍ തീരുമാനിച്ചു. വീട്ടിലേക്ക് നടക്കും വഴിയാണ് പൊടുന്നനെ സ്കൂട്ടറിലെത്തിയ മുഖംമൂടി സംഘം ഇളയകുട്ടിയെ തട്ടിക്കൊണ്ടുപോയത്. സ്കൂട്ടറില്‍ കുട്ടിയേയും കൊണ്ട് പോകുന്നതിന്റെ ദൃശ്യങ്ങള്‍ തൊട്ടടുത്ത കടകളിലെ സി.സി.ടി.വി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ മുഖം മറച്ചിരുന്നതിനാല്‍ അക്രമികളെ തിരിച്ചറിയാനായിട്ടില്ല.
ടാക്‌സി ഡ്രൈവറായ അഭിഷേകിന്റെ മകനാണ് അന്‍ഷ്. കുട്ടിയെ തട്ടിക്കൊണ്ടുപായത് അഭിഷേക് ഉടന്‍ തന്നെ പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ രണ്ട് ദിവസമായിട്ടും കുട്ടിയെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയത് മോചനദ്രവ്യം ആവശ്യപ്പെടാനാകും എന്നാണ് പൊലീസിന്റെ സംശയം. എന്നാല്‍ പ്രതിമാസം 8,000 രൂപ മാത്ര വരുമാനമുള്ള തന്റെ മകനെ തട്ടിക്കൊണ്ട് പോയത് അതിനാകില്ലെന്ന് അഭിഷേക് കരുതുന്നു. വ്യക്തി പരമായി തനിക്കോ കുടുംബത്തിനോ ശത്രുക്കള്‍ ഇല്ലെന്നും ഇയാള്‍ പറയുന്നു. പിന്നെ ആരാവും കുട്ടിയെ കൊണ്ട് പോയത് എന്നതിന്റെ ഒരു സാധ്യതപോലും പറയാനാകാതെ ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam