മൂന്ന് വയസുകാരന്‍ തോക്കുകൊണ്ട് കളിക്കുന്നതിനിടെ വെടിപൊട്ടി ഒരാള്‍ക്ക് പരിക്ക്

Published : Aug 15, 2016, 05:32 PM ISTUpdated : Oct 04, 2018, 08:11 PM IST
മൂന്ന് വയസുകാരന്‍ തോക്കുകൊണ്ട് കളിക്കുന്നതിനിടെ വെടിപൊട്ടി ഒരാള്‍ക്ക് പരിക്ക്

Synopsis

ബംഗളുരുവിലെ പീനിയയിലാണ് സംഭവം. സിറ്റി മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗവും ബിജെപി നേതാവുമായ മുനി രാജുവിന്റെ മൂന്നുവയസുള്ള പേരക്കുട്ടി തോക്കുപയോഗിച്ച് കളിക്കുന്നതിനിടെയാണ് അബദ്ധത്തില്‍ വെടി പൊട്ടിയത്. കളിക്കുന്നതിനിടെ കുട്ടി തോക്കിന്റെ ട്രിഗര്‍ വലിക്കുകയും മുനിരാജുവിനെ കാണാനെത്തിയ ഗോവിന്ദപ്പക്ക് വെടിയേല്‍ക്കുകയുമായിരുന്നു. കഴുത്തിന് വെടിയേറ്റ ഗോവിന്ദരാജുവിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. 60 വയസുകാരനായ ഗോവിന്ദപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

രാഷ്‌ട്രീയത്തോടൊപ്പം റിയല്‍ എസ്റ്റേറ്റ് കച്ചവടവും നടത്തിയിരുന്ന മുനിരാജുവിന്റെ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് കുട്ടി കളിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. അതേ സമയം മൂന്ന് വയസുകാരന് എങ്ങനെ ഒരാളുടെ കഴുത്തിന് നേരെ വെടിവെക്കാനാകുമെന്നത് സംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റഷ്യയിൽ നിന്നൊരു നിർണായക ഫോൺ കോൾ, ഇസ്ലാമാബാദ് ചർച്ച പരാജയപ്പെട്ടതോടെ നേരിട്ടിറങ്ങി പുടിൻ, ഇറാൻ പ്രസിഡന്‍റിനോട് ചർച്ച നടത്തി; മധ്യസ്ഥത വഹിക്കാം
16 ടയറുള്ള കൂറ്റൻ ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞു, അഭിഭാഷകന് ദാരുണാന്ത്യം; അപകടം ടോൾ പ്ലാസക്ക് മുന്നിൽ