കരിപ്പൂരില്‍ വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്ക്; ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടി

Published : Apr 24, 2017, 07:58 AM ISTUpdated : Oct 04, 2018, 04:37 PM IST
കരിപ്പൂരില്‍ വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്ക്; ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടി

Synopsis

കോഴിക്കോട്: കരിപ്പുര്‍ വിമാനത്താവളത്തില്‍ നിന്നും ദുബൈയിലേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടി. വിമാനത്താവളത്തില്‍ ടേക്ക് ഓഫിനായി  റണ്‍വേയിലൂടെ  ഓടുന്നതിനിടയിലായിരുന്നു പിന്‍ചക്രം പൊട്ടിയത്. രാവിലെ 11:30ന് സര്‍വ്വീസ് നത്തുന്ന കോഴിക്കോട്-ദുബൈ AI 937 വിമാനത്തിന്റെ ചക്രമാണ് പൊട്ടിയത്. തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന 178 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി.

ടയര്‍ പൊട്ടിയതിന്റെ കാരണങ്ങളെക്കുറിച്ച് എയര്‍പോര്‍ട്ട്  അതോറിററി അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ദില്ലിയിലേക്കുള്ള ഇന്‍ഡിഗോ വിമാനവും സ്പൈസ് ജെറ്റിന്റെ ദുബൈ വിമാനവും എയര്‍ ഇന്ത്യ എക്സിപ്രസ്സിന്റെ  ഗള്‍ഫ് മേഖലയിലേക്കുള്ള രണ്ടു വിമാനങ്ങളും വൈകിയാണ് പുറപ്പെട്ടത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്കൂൾ വിട്ട് ബസ് കാത്തുനിന്ന പെൺകുട്ടിയെ പരിചയക്കാരനെന്ന് ഭാവിച്ച് ബൈക്കിൽ കയറ്റി; ലൈം​ഗികാതിക്രമം, യുവാവ് അറസ്റ്റിൽ
പ്രതികൾക്ക് ജാമ്യം നൽകുമ്പോൾ ഇക്കാര്യങ്ങൾ കർശനമായി പരി​ഗണിക്കണമെന്ന് ഹൈക്കോടതികൾക്ക് നിർദേശം നൽകി സുപ്രീം കോടതി