
തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിന്‍റെ പ്രവർത്തനം തിരുവനന്തപുരത്ത് തുടങ്ങി. ദക്ഷിണേന്ത്യയിലെ ആദ്യ കേന്ദ്രമാണ് തലസ്ഥാനത്തേത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദം മെച്ചപ്പെടാൻ കോൺസുലേറ്റിന്‍റെ പ്രവർത്തനം സഹായകമാകുമെന്ന് ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജൻ പറഞ്ഞു.
യുഎഇയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികളുടെ ഏറനാളെത്തെ ആവശ്യമായിരുന്നു വിസ സ്റ്റാമ്പിംഗിനടക്കമുള്ള സൗകര്യങ്ങൾക്ക് കേരളത്തിലും കോൺസുലേറ്റ് വേണമെന്നത്.നിലവിൽ മുംബൈയിലും ദില്ലിയിലും മാത്രമാണ് കോൺസുലേറ്റ് പ്രവൃത്തിക്കുന്നത്. തിരുവനന്തപുരത്തെ പുതിയ കേന്ദ്രം മുഖ്യമന്ത്രിയും ഗവർണ്ണറും ചേർന്ന് നിർവ്വഹിച്ചു.കോൺസുലേറ്റ് ഇരു ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദം ശക്തമാകാൻ സഹായിക്കുമെന്ന് പിണറായി വിജയൻ പറഞ്ഞു.
യുഎഇയിൽ ജോലിചെയ്യുന്ന 7 ലക്ഷത്തോളം വരുന്ന മലയാളികൾക്ക് പുറമെ കർണ്ണാടക, തമിഴ്നാട് അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും തലസ്ഥാനത്തെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം. വിസ വർക്കിംഗും അനുബന്ധ പ്രവൃത്തികളുമെല്ലാം അടുത്ത ദിവസം മുതൽ ആരംഭിക്കും.ചടങ്ങിൽ യുഎഇ അണ്ടർ സെക്രട്ടറി മുഹമ്മദ് അൽരാസി, എം.എ യൂസഫ് അലി, ശശിതരൂർ എം.പി അടക്കമുള്ളവരും പങ്കെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam