അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്ന് കേസ് പരിഗണിച്ചപ്പോൾ മന്ത്രി ഹാജരായി ജാമ്യമെടുക്കുകയായിരുന്നു. 

തിരുവനന്തപുരം: സമരത്തിനിടെ പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ മന്ത്രി കെ.രാജന് ജാമ്യം. മന്ത്രി നേരിട്ട് കോടതിയിൽ ഹാജരായാണ് ജാമ്യം നേടിയത്. 2013 ഫെബ്രുവരി 11ന് സെക്രട്ടേറിയറ്റിലേക്ക് എഐവൈഎഫ് നടത്തിയ മാർച്ചിൽ സർക്കാരിന് 50,000 രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് കേസ്. കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് കെ. രാജന് എതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. മന്ത്രിയെ കണ്ടെത്താനായില്ല എന്നായിരുന്നു കോടതിയിൽ പൊലീസ് നൽകിയ റിപ്പോർട്ട്. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്ന് കേസ് പരിഗണിച്ചപ്പോൾ മന്ത്രി ഹാജരായി ജാമ്യമെടുക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming